നമുക്കിനി മറ്റൊരു ഹിറ്റ്‌ലറെ ആവശ്യമില്ല, ഒരു പുതിയ ഗാന്ധിയെയാണ് നമുക്കാവശ്യം- യു.എ.ഇ രാജകുമാരി ഹിന്ദ ഫൈസല്‍ അല്‍ ഖാലിമി
അബുദബി: ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമെതിരെ അറബ് ലോകത്തെ ശ്രദ്ധ തിരിയാൻ കാരണക്കാരിയായ യു.എ.ഇ രാജകുമാരി ഹിന്ദ ഫൈസല്‍ അല്‍ ഖാലിമി സമാന വിഷയത്തിൽ വിമര്‍ശനവുമായി വീണ്ടും രംഗത്ത്. 'അക്രമണാസക്തമായി മാറിയാല്‍ ആര്‍ക്കും നേട്ടമൊന്നുമുണ്ടാവില്ല. നെല്‍സണ്‍ മണ്ടേലയുടേയും മാര്‍ട്ടിന്‍ ലൂഥറിന്റെയും ഗാന്ധിജിയുടേയും പാതയാണ് നാം പിന്‍പറ്റേണ്ടത്. നമുക്കിനി മറ്റൊരു ഹിറ്റ്‌ലറെ ആവശ്യമില്ല. ഒരു പുതിയ ഗാന്ധിയെയാണ് നമുക്കാവശ്യം'- അവര്‍ പറഞ്ഞു.

തന്റെ ട്വീറ്റിനിടയാക്കിയ സാഹചര്യത്തെ കുറിച്ച്‌ അവര്‍ അഭിമുഖത്തില്‍ വിശദമാക്കുന്നു. 'ഒരു ഇന്ത്യക്കാന്‍ എന്റെ മതത്തേയും പ്രവാചകനേയും എന്റെ രാജ്യത്തേയും അതിന്റെ നേട്ടങ്ങളേയും പരിഹസിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. രാജ്യത്തിന്റെ നേട്ടങ്ങളെ അധിക്ഷേപിക്കുന്നു. ഈ രാജ്യത്ത് നിന്നുകൊണ്ട് ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു.ഇത് എല്ലാപരിധിയും ലംഘിച്ചതായി എനിക്ക് തോന്നി'- രാജകുമാരി പറഞ്ഞു.

രാജകുമാരി തബ്‌ലീഗ് ജമാഅത്തിനെ പ്രതിരോധിക്കുകയാണെന്ന ചിലരുടെ വിമര്‍ശനത്തെ അവർ നിഷേധിച്ചു. സത്യത്തില്‍ തബ്‌ലീഗ് ജമാഅത്തിനെ കുറിച്ച്‌ തനിക്കൊന്നുമറിയില്ലെന്നും താൻ കേട്ടിട്ടുപോലുമില്ലെന്നും വ്യക്തമാക്കിയ അവർ ഇന്ത്യയിലെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പ്രതിരോധിക്കുകയല്ല താൻ ചെയ്യുന്നതെന്നും അവിടെ മനുഷ്യര്‍ കൊല്ലപ്പെടുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. സമാധാനത്തിന്റെ മതമാണ് ഹിന്ദുമതമെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഇന്ത്യക്കെന്താണ് സംഭവിച്ചത്- ഹിന്ദ് രാജകുമാരി ചോദിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter