പ്രജ്ഞ ഠാക്കൂറെന്ന ഇന്ത്യയുടെ ശരിയും സാക്കിര്‍ നായിക്കെന്ന മലേഷ്യയുടെ തെറ്റും
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. മതേതരത്വത്തിന്‍റെ വിഷയത്തില്‍ 100 കാരറ്റിന്‍റെ നാട്യം കാണിക്കുന്ന നമ്മള്‍ ഇന്ന് പലപ്പോഴും അയല്‍രാജ്യങ്ങള്‍ക്ക് മുമ്പില്‍ തലതാഴ്ത്തുകയാണ്. ഇന്ത്യന്‍ പൗരനും എന്‍ഐഎ രാജ്യഭഷ്ട്രനുമാക്കിയ മുസ്ലിം മത പ്രബോധകന്‍ ഡോ സാക്കിര്‍ നായിക്കിന് മലേഷ്യയില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. 'മലേഷ്യയിലെ ബുദ്ധന്മാരും ചൈനക്കാരും മുസ്ലിംകളേക്കാള്‍ അവകാശങ്ങള്‍ നേടുന്നു എന്ന വിവേചനത്തോടെയുള്ള സാക്കിര്‍ നായിക്കിന്‍റെ വാക്കുകള്‍ക്ക് അദ്ദേഹം കനത്ത വിലയാണ് നല്‍കേണ്ടി വന്നിരിക്കുന്നത്. പ്രസ്താവനയുടെ പേരില്‍ കേസെടുത്ത മുസ്ലിം ശരീഅത്ത് പിന്തുടരുന്ന രാജ്യത്തെ പോലീസ് അദ്ദേഹത്തെ പത്ത് മണിക്കൂറോളം ചോദ്യം ചെയ്തു. ലോകത്തിലെ പ്രധാനപ്പെട്ട മുസ്ലിം രാഷ്ട്രമാണ് മലേഷ്യ. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകളുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇവിടെ മുസ്ലിംകള്‍ (14.6) ന്യൂനപക്ഷമാണ്. വൈവിധ്യത്തില്‍ മറ്റുള്ളവരുടെ മുമ്പില്‍ അഭിമാനിച്ചിരുന്ന ഇന്ത്യയില്‍ ഇന്ന് അനീതിയും അസഹിഷ്ണതയും വ്യാപകമായിരിക്കുകയാണ്. ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന ഇന്ത്യ മലേഷ്യന്‍ ഗവണ്‍മെന്‍റ് എടുത്ത തീരുമാനത്തെ കണ്ട് പഠിക്കേണ്ടതാണ്. ഇപ്പോള്‍ മലേഷ്യയും ഇന്ത്യയും താരതമ്യം ചെയ്യുകയാണെങ്കില്‍ ഇന്ത്യയിലെ ഭരണകക്ഷിയുടെ പാർലമെന്‍റ് അംഗങ്ങള്‍ പോലും ജയിലറകളില്‍ കിടക്കേണ്ടി വരും. സമകാലിക കാലത്തും സ്വാധി പ്രജ്ഞ ഠാക്കൂർ, മോഹന്‍ ഭഗവത്, യോഗി ആദിത്യനാഥ് തുടങ്ങിയ സംഘ് നേതാക്കൾ അഭിനന്ദര്‍ഹരായിക്കൊണ്ടിരിക്കുകയാണ്. ഇന്നും ഇന്ത്യാ രാജ്യത്ത് നിന്ന് മുസ്ലിംകൾ അഭയാര്‍ത്ഥികളായി പാക്കിസ്ഥാനിലേക്ക് പോകാനാണ് സുബ്രമണ്യ സ്വാമിയും മോഹന്‍ ഭഗവതും തുടങ്ങിയ സംഘ് പരിവാര്‍ നേതാക്കള്‍ ആവശ്യപ്പെടുന്നത്. ബിജെപിയെ അംഗീകരിക്കാത്തവര്‍ പാക്കിസ്ഥാനിലേക്ക് പോകട്ടെ എന്ന കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ വാക്കുകള്‍ ഈ അടുത്താണ് പുറത്ത് വന്നിട്ടുള്ളത്. യോഗി ആദിത്യനാഥ് ഭരണത്തിലേറിയതിന് ശേഷം ഉത്തര്‍പ്രദേശ് നിരവധി ആള്‍കൂട്ടകൊലകള്‍ക്കാണ് സാക്ഷിയായത്. ഈ കൂട്ടക്കൊലകളില്‍ പതിനെട്ടോളം മുസ്ലിംകൾ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇക്കാലയളവിലൊക്കെയും മുസ്ലിംകളെ കുറ്റപ്പെടുത്തുകയും വിരട്ടുകയുമാണ് യോഗി സര്‍ക്കാര്‍ ചെയ്തു കൊണ്ടിരുന്നത്. 1999ലും 2007ലും തീവ്രവികാരമുണര്‍ത്തുന്ന പ്രസംഗങ്ങളുടെ പേരില്‍ പതിനൊന്ന് ദിവസത്തോളം അദ്ദേഹം ജയിലില്‍ കിടന്നിട്ടുണ്ട്. ഹിന്ദു മതസ്ഥരായ സ്ത്രീകളെ പ്രലോഭിപ്പിച്ച് വിവാഹിതരാക്കുന്ന 'ലൗ ജിഹാദ്' അഭ്യൂഹങ്ങൾക്ക് ചരിത്ര പിൻബലം ലഭ്യമാക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ ജോലി. മദര്‍ തരേസ ക്രിസ്ത്യന്‍ ഇന്ത്യാ രാഷ്ട്രത്തിന് വേണ്ടിയാണ് ശ്രമിച്ചതെന്ന് പറഞ്ഞു കൊണ്ട് ചില ഉറങ്ങിക്കിടന്ന ക്രിസ്ത്യന്‍ മൗലികവാദികളെ ഉണര്‍ത്തി. മുസ്ലിം വിരോധിയായ അമേരിക്കന്‍ പ്രസിഡന്‍റിനെ ആരാധന പാത്രമാക്കുകയും സിനിമ നടന്‍ ഷാറൂഖ് ഖാനെ പാക്ക് ത്രീവവാദി ഹാഫിസ് സഈദിനോട് ഉപമിക്കുകയും ചെയ്തു. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഈ നടനെ യഥാര്‍ത്ഥത്തില്‍ ദേശീയ വിരുദ്ധനാക്കാനുള്ള അദ്ദേഹത്തിന്‍റെ ശ്രമമായിരുന്നു അത്. ഉത്തര്‍ പ്രദേശിലെ ദാദ്രിയിലെ അഖ്ലാഖ് വധത്തിലെ പ്രതി രവി സിസോദിയ വൃക്ക രോഗം വന്ന് മരിച്ചപ്പോള്‍ അദ്ദേഹത്തെ ദേശീയ പതാക കൊണ്ട് പുതപ്പിച്ചുവെന്നത് ഏറെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ജാര്‍ഖണ്ഡിലെ അലിമുദ്ധീന്‍ അന്‍സാരിയെ വധിച്ചതില്‍ എട്ട് കാപാലികര്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹയായിരുന്നു അവരെ സ്വീകരിച്ചത്. ജയന്ത് സിന്‍ഹയും എട്ട് കാപാലികരും സമൂഹ മാധ്യമത്തില്‍ നിറഞ്ഞാടിയപ്പോള്‍ ഇന്ത്യന്‍ നിതിന്യായ വ്യവസ്ഥയായിരുന്നു തലകുനിച്ചിരുന്നത്. രാജസ്ഥാനിലെ പെഹ്ലു ഖാന്‍റെ വധം അക്രമികളില്‍ തന്നെയുള്ള ചിലര്‍ ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍ മതേതര വിശ്വാസികള്‍ മൗന സാക്ഷികളായിരുന്നു. ആ കേസിലെ പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങി ജയ്പൂരിന്‍റെ തെരുവോരങ്ങളില്‍ അടുത്ത ഇരയെ നോക്കി നടക്കുന്നുണ്ട്. 2017 മുതല്‍ മുസാഫര്‍ നഗര്‍ കോടതി 2013ലെ കലാപവുമായി ബന്ധപ്പെട്ട് നാല്‍പ്പത്തൊന്ന് കേസുകളില്‍ ഒന്നു മാത്രമേ ഗൗനിച്ചിരുന്നുള്ളൂ. ബാക്കി 40 കേസുകള്‍ മുസ്ലിംകളുമായി ബന്ധപ്പെട്ടുള്ളതാണ് എന്നതാണ് വാസ്തവം. ഈയൊരു കേസില്‍ മുസമ്മില്‍, മുജസ്സിം, ഫുര്‍ഖാന്‍, നദീം, ജനാന്‍ഗീര്‍, അഫ്സല്‍, ഇഖ്ബാല്‍ എന്നിവര്‍ കൊല്ലപ്പെട്ടപ്പോൾ സഹോദരന്മാരായ ഗൗരവിനെയും സച്ചിനെയും ജീവപര്യന്തത്തിന് ശിക്ഷിച്ചെങ്കിലും 53 പ്രതികള്‍ സ്വതന്ത്രരായി നാടു നീളെ സഞ്ചരിക്കുകയായിരുന്നു. ഇത് ഇവിടെ തീരുന്നില്ല, കൂട്ടക്കൊലകളുമായി ബന്ധപ്പെട്ട 26 കേസുകളുടെ അവസ്ഥയും തഥൈവ. ഹിന്ദു ഭൂരിപക്ഷമുള്ള ഇന്ത്യയിലെ അവസ്ഥയാണിത്. മറ്റൊരു ഭാഗത്ത് മുസ്ലിംകൾ ഭൂരിപക്ഷമുള്ള മലേഷ്യയില്‍ കുറച്ച് കാലം മാത്രം വസിച്ച ചെറിയ വാക്ക് പിഴവ് സംഭവിച്ചതിന്‍റെ പേരില്‍ പത്ത് മണിക്കൂറോളം പോലീസിന്‍റെ ചോദ്യം ചെയ്യലിന് വിധേയനായ മുസ്ലിം മതസ്ഥന്‍ സാക്കിര്‍ നായിക്കിന്‍റെ അവസ്ഥ. 61.3 ശതമാനം മുസ്ലിംകളുള്ള മുസ്ലിം ശരീഅത്താല്‍ ഭരിക്കപ്പെടുന്ന മലേഷ്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എന്ത് കൊണ്ട് ഇന്ത്യയിലെ ന്യൂനപക്ഷളേക്കാള്‍ സംരക്ഷണം നല്‍കപ്പെടുന്നു? ഇന്ത്യയിലെ 79.8 ശതമാനത്തോളം ജനങ്ങളും ഹിന്ദു മതസ്ഥരാണ്. ഇവര്‍ മുഴുവന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരല്ല. മറിച്ച് ഇന്ത്യയിലെ കുഴപ്പക്കാര്‍ സവര്‍ക്കറിന്‍റെ പിന്‍ഗാമികളായ ഹിന്ദുത്വ വാദികളാണ്. ഇവരാണ് രാജ്യത്തെ 200 മില്ല്യണ്‍ മുസ്ലികളോട് രാജ്യം വിട്ട് പോവാന്‍ ആവശ്യപ്പെടുന്നത്. അവരുടെ നിയന്ത്രണത്തിലാണ് ചില ഹിന്ദു മതസ്ഥര്‍. ഇവര്‍ ദേശീയതയുടെ പേരിലാണ് ഭരണത്തെ കേന്ദ്രീകരിക്കുന്നതെന്ന് പറയാതിരിക്കാന്‍ വയ്യ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter