ഗസ: കരച്ചിലിനും  പിഴിച്ചിലിനുമപ്പുറം നമുക്കെന്തു ചെയ്യാം?
boycott-israel-2അറബ് രാഷ്ട്രത്തലവന്മാര്‍ ഒന്നിച്ചിരുന്ന് മൂത്രമൊഴിച്ചാല്‍ ഒലിച്ചുപോകുന്നതാണ് ഇസ്രായേല്‍ എന്ന് പണ്ടാരോ പറഞ്ഞിരുന്നു. എന്നാല്‍ ഒലിച്ചുപോകുന്നതിനു പകരം അറബികളുടെ രക്തത്തിലൂടെ ഇസ്രായേല്‍ നീന്തിക്കയറുന്നതും അനുദിനം തടിച്ചുചീര്‍ത്തു കൊണ്ടിരിക്കുന്നതുമാണ് നാം കാണുന്നത്. അറബ് രാഷ്ട്രത്തലവന്മാര്‍ ഒന്നിച്ചിരിക്കുന്നതു പോയിട്ട് ഒന്ന് സ്വരമുയര്‍ത്തുക പോലും ചെയ്യുന്നില്ല എന്നതു തന്നെ കാരണം. അധികാരക്കസേരകളില്‍ ഇരിക്കുന്നവര്‍ അവിടെ അമര്‍ന്നിരിക്കട്ടെ. അധികാരവും ചെങ്കോലും സ്വാധീനവും വീറ്റോപവറുമൊന്നുമില്ലെങ്കിലും, ഗസയില്‍ പിടഞ്ഞുവീണുകൊണ്ടിരിക്കുന്ന പലസ്തീനിക്കു വേണ്ടി കേവല വിലാപത്തിനപ്പുറം എന്തു ചെയ്യാമെന്ന് വിനീത പ്രജകളായ നമുക്കൊന്ന് വട്ടം കൂടിയിരുന്ന് ചിന്തിക്കരുതോ. നമ്മളൊഴുക്കിക്കൊണ്ടിരിക്കുന്ന കണ്ണീരിന് ആത്മാര്‍ത്ഥതയുടെ ലവണാംശമുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യാം. ഏഴു ദശാബ്ധത്തോളമായി യാതൊരു വിധത്തിലുള്ള മാനുഷിക പരിഗണനയുമില്ലാതെ ഒരു ജനതയുടെ ജീവിതത്തെ ദുസ്സഹമാക്കിക്കൊണ്ടിരിക്കുകയാണ് ഇസ്രായേല്‍. മുദ്രാവാക്യങ്ങള്‍ കൊണ്ടോ പ്രതിഷേധങ്ങള്‍ കൊണ്ടോ അപലപനങ്ങള്‍ കൊണ്ടോ ഇസ്രായേലിന്‍റെ മനസ്സ് തരിമ്പും മാറുമെന്ന് പ്രതീക്ഷിക്കേണ്ട. കാരണം, പാശ്ചാത്യരാജ്യത്തെ ചില നെറികെട്ട രാഷ്ട്രത്തലവന്മാരൊഴികെ ലോകജനത മുഴുവന്‍ ഇസ്രായേല്‍ അതിക്രമത്തെ നിരന്തരം പഴിച്ചുകൊണ്ടിരിക്കുന്നു. മിക്ക രാഷ്ട്രങ്ങളിലെയും പ്രധാന നഗരങ്ങളിലെല്ലാം ഇസ്രായേലിന്‍റെ രക്തക്കൊതിക്കെതിരെ കൂറ്റന്‍ പ്രകടനങ്ങള്‍ നടന്നു. യു.എന്‍ രക്ഷാസമിതി വരെ സൌമ്യഭാഷയിലാണെങ്കിലും പല തവണ ഇസ്രായേലിനെ താക്കീതു ചെയ്തു. ഇതിനെയെല്ലാം ഇസ്രായേല്‍ അവഗണിച്ചു തള്ളുകയാണു ചെയ്തത്. യു.എസ് ഭരണനേതൃത്വത്തിന്‍റെ നിസ്സീമവും നിര്‍ലോഭവുമായ പിന്തുണയാണ് ജൂതരാഷ്ട്രത്തിന്‍റെ ഈ ഹുങ്കിനു കാരണം. എല്ലാതരം എതിര്‍പ്പുകളെയും അന്താരാഷ്ട്ര മര്യാദകളെയും പുച്ഛിച്ചു തള്ളുന്ന ഇസ്രായേലിനെ ശിക്ഷിക്കാനുള്ള ഏക മാര്‍ഗം ബഹിഷ്കരണം മാത്രമാണെന്ന തിരിച്ചറിവിലാണ് ലോകമിപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ബഹിഷ്കരണത്തിന്‍റെ പ്രായോഗികതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിരന്തരം നടക്കുന്നുണ്ടെങ്കിലും ലോകത്തെ പ്രബുദ്ധ സമൂഹങ്ങള്‍ ഏറ്റെടുത്താല്‍ ബഹിഷ്കരണത്തെ ഫലപ്രാപ്തിയിലെത്തിക്കാന്‍ കഴിയുമെന്ന നിഗമനത്തിന് ശക്തിയേറിക്കൊണ്ടിരിക്കുകയാണ്. പതിറ്റാണ്ടുകളായി സാമ്രാജ്യത്വത്തിനും അധിനിവേശത്തിനുമെതിരെ ശബ്ദിച്ചുകൊണ്ടിരിക്കുന്ന നോം ചോംസ്കിയടക്കമുള്ളവര്‍ ബഹിഷ്കരണ പ്രസ്ഥാനങ്ങള്‍ക്ക് ശക്തി പകരാന്‍ രംഗത്തെത്തിയിരിക്കുന്നു. thenation.com ല്‍ ചോംസ്കി എഴുതിയ ലേഖനം ബഹിഷ്കരണത്തെയും അതിന് നേതൃത്വം നല്‍കുന്ന BDS പ്രസ്ഥാനത്തെയും തള്ളിപ്പറയുന്നതായി വ്യാഖ്യാനിക്കപ്പെട്ടിരുന്നെങ്കിലും മറുപടിയുമായി ചോംസ്കി തന്നെ രംഗത്തുവരുകയും ബഹിഷ്കരണം മാത്രമാണ് ഇസ്രായേലിനെ പാഠം പഠിപ്പിക്കാനുള്ള ഏകമാര്‍ഗമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. BDS_Logoഫലസ്തീനിലെ തന്നെ പൌരസമൂഹത്തിന്‍റെ നേതൃത്വത്തില്‍ 2005 ല്‍ തുടക്കം കുറിച്ച ഒരു ബഹിഷ്കരണ പ്രസ്ഥാനമാണ് Boycott, Divestment and Sanctions (BDS). ഒരു ജനതയുടെ അതിജീവനാവകാശത്തെ നിഷ്കരുണം ചവിട്ടിമെതിക്കുന്ന ഇസ്രായേലിനെതിരെ ലോകജനതയുടെ പിന്തുണയാവശ്യപ്പെട്ടു കൊണ്ടാണ് ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ഫലസ്തീനിലെ 170 ഓളം പാര്‍ട്ടികള്‍ ഇതിനെ പിന്തുണക്കുന്നുണ്ട്. ഇസ്രായേല്‍ ഉല്‍പന്നങ്ങള്‍ക്കും കമ്പനികള്‍ക്കുമെതിരായ സാമ്പത്തിക ബഹിഷ്കരണത്തിന് പുറമെ സാംസ്കാരിക രംഗത്തും കായിക രംഗത്തും അക്കാദമിക മേഖലകളിലും ഇസ്രായേലിനെ ഒറ്റപ്പെടുത്തുക എന്നതാണ് ബി.ഡി.എസ് പ്രസ്ഥാനത്തിന്‍റെ ലക്ഷ്യം. സ്റ്റീഫന്‍ ഹോക്കിങ്സ് അടക്കം നിരവധി ശാസ്ത്രജ്ഞരെയും ഗവേഷകരെയും സര്‍വകലാശാലാ അധ്യാപകരെയും ഇസ്രായേലിനെതിരായ ബഹിഷ്കരണത്തില്‍ സഹകരിപ്പിക്കാന്‍ പ്രസ്ഥാനത്തിനായിട്ടുണ്ട്. പ്രസ്ഥാനത്തെ പിന്തുണക്കാനാവശ്യപ്പെട്ടു കൊണ്ട് ബ്രിട്ടീഷ് പത്രപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ യിവോണ്‍ റിഡ്‍ലി നടത്തിയ ഇടപെടലുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ബഹിഷ്കരണത്തിലൂടെ സാമ്പത്തിക നഷ്ടം നേരിടുന്ന കമ്പനികളും ഉല്‍പാദകരും ഇസ്രായേല്‍ ഭരണകൂടത്തിനു മേല്‍ അതിക്രമത്തില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യമുണ്ടാവുമെന്നതാണ് ബഹിഷ്കരണത്തിന്‍റെ വിജയം. ചുരുക്കത്തില്‍, ഇസ്രായേലിനെതിരായ രോഷം വികാരപ്രകടനങ്ങളിലൊതുക്കാതെ പ്രായോഗിക രീതിയിലുള്ള ബഹിഷ്കരണത്തിലും നാം ഒന്നിക്കേണ്ട സമയമാണിത്. നമ്മുടെ പോക്കറ്റുകളില്‍ നിന്നുള്ള പണം കൊണ്ടു തന്നെ ഫലസ്ഥീന്‍ സഹോദരങ്ങളെ കൊന്നുകൊലവിളിക്കുമെന്ന ഇസ്രായേല്‍ ധിക്കാരത്തിന് അറുതിവരുത്തേണ്ടതുണ്ട്. നമ്മുടെ തന്നെ അടുക്കളകളിലൂടെയും ഓഫീസ് മുറികളിലൂടെയും വളരാന്‍ ജൂതനെ അനുവദിക്കരുത്. ബഹിഷ്കരണം അപ്രായോഗികമാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സാമ്രാജ്യത്വത്തിന് കൂടുതല്‍ ശക്തിപകരുകയേ ഉള്ളൂ. നമ്മള്‍ കൂടുതല്‍ കൂടുതല്‍ നിസ്സഹായരാവുകയും ചെയ്യും. പകരം, മുസ്‍ലിം ലോകത്തിലെയും അറബ് രാജ്യങ്ങളിലെയും വിവിധ പ്രസ്ഥാനങ്ങളിലൂടെ ബഹിഷ്കരണമെന്ന ആശയത്തിന് കൂടുതല്‍ പ്രചാരം നല്‍കി ഇസ്രായേലിനെ ഒറ്റപ്പെടുത്താനുള്ള യജ്ഞത്തില്‍ നമുക്കും പങ്കുചേരാം. സാമൂഹ്യമാധ്യമങ്ങളെ ഇതിന് ഫലപ്രദമായി ഉപയോഗപ്പെടുത്താം. ധിക്കാരികളുടെ പരാക്രമങ്ങള്‍ ഒരിക്കലും അധികകാലം ശേഷിക്കുകയില്ലെന്ന വിശുദ്ധ ഖുര്‍ആന്‍റെ പ്രഖ്യാപനത്തിന്‍റെ സാക്ഷാല്‍ക്കാരമായി, അറബ് വസന്തത്തിനു ശേഷം ഒരു ഫലസ്ഥീന്‍ വസന്തം പുലരുന്നത് നമുക്ക് സ്വപ്നം കാണാം. സാധാരണക്കാരന്‍റെ രോഷം അണപൊട്ടിയാല്‍ ഒരു അധികാരകേന്ദ്രത്തിനും പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നതിനു സാക്ഷിയാണ് അറബ് വസന്തം. മര്‍ദ്ധിത ജനതയുടെ രോദനം കേള്‍ക്കാത്ത ഭരണക്കസേരകളും അതോടൊപ്പം കടപുഴകുമെന്നതും തീര്‍ച്ച.  ബഹിഷ്ക്കരിക്കേണ്ട ഉത്പന്നങ്ങള്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter