മസ്ജിദുല്‍ അഖ്സ തകര്‍ക്കാന്‍ അപകടകരമായ രാസപദാര്‍ത്ഥങ്ങള്‍
 width=അധിനിവേശ ഖുദ്സ്: മസ്ജിദുല്‍ അഖ്സയുടെ അസ്തിവാരത്തില്‍ അപകടകരമായ രാസ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മസ്ജിദുല്‍ അഖ്സയുടെ അറ്റകുറ്റപ്പണികള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന എന്‍ജിനീയര്‍ ജമാല്‍ അംറുവിനെ ഉദ്ധരിച്ചു വഫാ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മസ്ജിദുല്‍ അഖ്സയുടെ അസ്തിവാരം തകര്‍ക്കുന്നതിനു ജൂത അധിനിവേശ സേന പള്ളിക്കും ചുറ്റും ഉണ്ടാക്കുന്ന കുഴികളിലൂടെ ഈ രാസപദാര്‍ത്ഥങ്ങള്‍ കടത്തിവിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജൂത സര്‍ക്കാറിന്റെ ഒത്താശയോടെ ഇസ്രായേലി കുടിയേറ്റക്കാര്‍ മസ്ജിദ്‌ അഖ്സ കയ്യേറാന്‍ നിരന്തരം ശ്രമിക്കുകയാണെന്നും പള്ളി മലിനപ്പെടുത്തുകയാണെന്നും അംറു പറഞ്ഞു. മസ്ജിദിന്റെ അറ്റകുറ്റപ്പണികള്‍ക്കും സംരക്ഷണത്തിനും ചുമതലയുള്ള തന്റെ ടീമിന്റെ അന്വേഷണത്തിലാണ്  ഇത് കണ്ടെത്തിയതെന്നും ഈ രാസപദാര്‍ത്ഥങ്ങള്‍ ഇടാന്‍ വേണ്ടി ഒരു പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ രാത്രി സമയങ്ങളില്‍ രാസപദാര്‍ത്ഥങ്ങള്‍ വിതറുകയും പകലാകുമ്പോഴേക്കും അതിന്റെ അടയാളങ്ങള്‍ മായ്ച്ചുകളയുകയും ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ മസ്ജിദുല്‍ അഖ്സക്കുനേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നും അറബ്-മുസ്‌ലിം സമൂഹങ്ങളും മറ്റു ബന്ധപ്പെട്ട സംഘടനകളും ഇതിനെതിരെ രംഗത്ത് വരണമെന്നും എന്‍ജിനീയര്‍ ജമാല്‍ അംറു ആവശ്യപ്പെട്ടു. പള്ളിയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിനു ജൂത സൈന്യം തടസ്സം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter