തുർക്കിയുടെ കീഴിലെ കരിങ്കടലില്‍ വന്‍ പ്രകൃതിവാതക ശേഖരം  കണ്ടെത്തി
അങ്കാറ: തുർക്കിയുടെ സമുദ്ര പരിധിയിലുള്ള കരിങ്കടലില്‍ വന്‍ പ്രകൃതിവാതക ശേഖരമുള്ളതായി കണ്ടെത്തല്‍. 320 ബില്യണ്‍ ക്യുബിക് മീറ്റര്‍ പ്രകൃതി വാതകമാണ് കണ്ടെത്തിയതെന്ന് തുര്‍ക്കി അവകാശപ്പെട്ടു. 2023 ഓടെ വാതക ശേഖരത്തെ വാണിജ്യപരമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും കരിങ്കടലില്‍ മറ്റ് പ്രകൃതിവാതകങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതായും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി.

'ഈ ശേഖരം വലിയ ഊര്‍ജ്ജ ഉറവിടത്തിന്റെ ഒരു ഭാഗം മാത്രമാണ്. ദൈവം നിശ്ചിയിച്ചാല്‍, കൂടുതല്‍ ലഭ്യമാവും'. ഉർദുഗാന്‍ പറഞ്ഞു. കണ്ടെത്തി പ്രകൃതി വാതക ശേഖരം വാണിജ്യ ആവശ്യങ്ങള്‍ക്കായി വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചാല്‍ ഇറക്കുമതി കുറക്കാന്‍ തുര്‍ക്കിയെ സഹായിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ ഉണർവ് സൃഷ്ടിക്കുകയും ചെയ്യും. കണ്ടെത്തിയ പ്രകൃതി വാതകം രാജ്യത്തെ പ്രാദേശിക ഊര്‍ജ്ജ കേന്ദ്രമാക്കി മാറ്റാനും സാമ്പത്തിക സ്രോതസായി ഉപയോഗപ്പെടുത്താനും തുർക്കിക്ക സാധിക്കുമെങ്കിലും വാണിജ്യ ആവശ്യത്തിന് ഉപയോഗ്യമാവണമെങ്കില്‍ പതിറ്റാണ്ടുകള്‍ എടുക്കുമെന്നും അതിന് വലിയ നിക്ഷേപം ആവശ്യമാണെന്നും ഊര്‍ജ്ജ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter