അലിഗഢിനെതിരെ വ്യാജ വാര്‍ത്ത; ടൈംസ് ഓഫ് ഇന്ത്യ മാപ്പു പറഞ്ഞു

അലിഗഢ് മുസ്‌ലിം സര്‍വകലാശാലക്കെതിരെ 14വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച  വ്യാജ വാര്‍ത്തക്ക് മാപ്പപേക്ഷയുമായി ടൈംസ് ഓഫ് ഇന്ത്യ. അലിഗഢില്‍ മത ബിരുദങ്ങള്‍ മിഠായിപോലെ വില്‍ക്കുന്നു എന്ന തലക്കെട്ടില്‍ 2007 ല്‍ വന്ന വാര്‍ത്തക്കെതിരെ സര്‍വകലാശാലയിലെ മുന്‍വിദ്യാര്‍ത്ഥി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പത്രത്തിന്റെ മാപ്പപേക്ഷ.

സര്‍വകലാശാലയെ കുറിച്ചുള്ള മോശം പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി ഫാറൂഖ് ഖാനാണ് ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നത്. ഈ മാസം 14 ന് മാപ്പുപറയാന്‍ പത്രം തയ്യാറായതോടെ കേസ് അവസാനിപ്പിക്കുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter