ബലിപെരുന്നാള്‍ നിസ്‌കാരം, ബലികർമം: കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്താന്‍  സർക്കാർ അനുവാദം
തിരുവനന്തപുരം: ബലിപെരുന്നാള്‍ നിസ്‌കാരം പള്ളികളില്‍ മാത്രമായി കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്താന്‍ സർക്കാർ അനുവാദം നൽകി. വിവിധ മുസ്‌ലിം മതസംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ കൃത്യമായ പ്രോട്ടോകൾ പാലിക്കുമെന്ന് നേതാക്കൾ ഉറപ്പ് നൽകിയതായും അത് പ്രകാരമാണ് തീരുമാനമെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

പള്ളികളില്‍ മാത്രമേ നിസ്‌കാരം പാടുള്ളൂ. പൊതു സ്ഥലങ്ങളിലും മറ്റും നടക്കുന്ന ഈദ്ഗാഹിനു അനുമതിയുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബലികര്‍മ്മവുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പെടുന്നവര്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും പെരുന്നാള്‍ ആഘോഷങ്ങള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്തണമെന്നും ഇതിനു മത നേതാക്കള്‍ പൂര്‍ണപിന്തുണ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter