ഹാഗിയ സോഫിയയിൽ ബാങ്കിന്റെ മധുര ശബ്ദം വീണ്ടും ഉയർന്നു
ഇസ്താംബൂൾ: 86 വര്‍ഷങ്ങള്‍ക്ക് ശേഷം തുര്‍ക്കിയിലെ ഹാഗിയ സോഫിയയില്‍ മുസ്‌ലിംകൾ വെള്ളിയാഴ്‌ച്ച പ്രാര്‍ത്ഥന നടത്തി. തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗാനും ക്യാബിനറ്റ് മന്ത്രിമാരും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. തുര്‍ക്കി മതകാര്യ വകുപ്പ് അധ്യക്ഷന്‍ പ്രൊഫ. അലി എര്‍ബാഷാണ് ജുമുഅ ഖുത്ബ നടത്തിയത്.

ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെയാണ് ജുമുഅ തുടങ്ങിയത്. നിരവധി പേര്‍ സംബന്ധിച്ചതോടെ പള്ളിക്ക് പുറത്തേക്കും നിസ്‌കാരം സ്ഥലം വ്യാപിച്ചു. 1934ൽ കമാൽ പാഷ മ്യൂസിയമാക്കി മാറ്റിയ ഹാഗിയ സോഫിയ ഉന്നത കോടതി വിധിയെ തുടര്‍ന്ന് മുസ്‌ലിം പള്ളിയാക്കി തുര്‍ക്കി സര്‍ക്കാര്‍ മാറ്റുകയായിരുന്നു.

1500 വര്‍ഷം പഴക്കമുള്ള ഹാഗിയ സോഫിയ ആദ്യം കത്രീഡലായിരുന്നു. ഇസ്തംബൂൾ കീഴടങ്ങിയതോടെ ചർച്ച് വിലകൊടുത്തുവാങ്ങി പള്ളിയാക്കി മാറ്റുകയായിരുന്നു ഒട്ടോമൻ സുൽത്താൻ മുഹമ്മദ് രണ്ടാമൻ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter