ബാബരി തകർത്ത കേസ്: എല്‍ കെ അദ്വാനി  വീഡിയോ കോണ്‍ഫറന്‍സിലൂടെ മൊഴി രേഖപ്പെടുത്തി
ലഖ്നൗ: 1992 ല്‍ ബാബരി മസ്ജിദ് പൊളിച്ച കേസിൽ വാദം തുടരുന്നതിനിടെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി തന്റെ പ്രസ്താവന വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രത്യേക സിബിഐ കോടതിയില്‍ രേഖപ്പെടുത്തി. കേസില്‍ പ്രതിയായ അദ്വാനി 92 മത്തെ വയസ്സിലാണ് വീഡിയോ ലിങ്ക് വഴി ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരായത്.

4 മണിക്കൂര്‍ നീണ്ടുനിന്ന ഹിയറിംഗിനിടെ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3:30 വരെ നൂറിലധികം ചോദ്യങ്ങളാണ് അദ്വാനിയോട് കോടതി ചോദിച്ചത്. 1992ൽ ബാബരി മസ്ജിദ് തകർക്കാൻ പ്രധാന കാരണമായിരുന്നത് അദ്വാനിയുടെ രഥയാത്രയും പ്രകോപനം പ്രസംഗങ്ങളും ആയിരുന്നു. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു.

കോടതി, ദിവസേനയുള്ള ഹിയറിംഗുകളിലൂടെ, വിചാരണ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 31 നകം വിധി പ്രസ്താവിക്കും.

ആരോപണവിധേയരായ ബിജെപി നേതാക്കളില്‍ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവരും ഉള്‍പ്പെടുന്നുണ്ട്. ഇതിൽ പ്രധാനിയായ 86 കാരനായ ജോഷി വ്യാഴാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ മൊഴി രേഖപ്പെടുത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter