മുര്‍സിയുടെ മരണത്തില്‍ സമഗ്രവും സുധാര്യവുമായ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ

ഈജിപ്ത് മുന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സിയുടെ മരണത്തില്‍ സമഗ്രവും സുധാര്യവുമായ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ. ആറു വര്‍ഷത്തെ ജയില്‍ ജീവിതത്തിനിടെ അദ്ധേഹത്തിന് നല്‍കിയ ചികിത്സവിവരങ്ങള്‍ സമ്പൂര്‍ണമായി റിപ്പോര്‍ട്ടില്‍ ഉള്‍കൊള്ളിക്കണമെന്നും യു.എന്‍ ഉത്തരവിട്ടു.

യു.എന്‍ മനുഷ്യാവകാശ വ്യക്താവ് റൂബേര്‍ട്ട് കോള്‍വില്ലെയാണ് ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ സമിതി അന്വേഷണം നടത്തണമെന്നും അദ്ധേഹം പറഞ്ഞു. ജഡ്ജിയോട് സംസാരിക്കവെ കഴിഞ്ഞ ദിവസമാണ് മുര്‍സി കോടതിയില്‍ കുഴഞ്ഞു വീണ് മരിച്ചത്.മരണത്തില്‍ അന്വേഷണം വേണമെന്ന് കുടുംബാഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. മരണം ആസൂത്രിത കൊലപാതകമാണെന്നാണ് ബ്രദര്‍ഹുഡ് ആരോപിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter