ഈ റമദാനില്‍ ഒരു മില്യണിലധികം ഇറാഖി അഭയാര്‍ത്ഥികള്‍ കഴിയുന്നത് ടെന്റുകളില്‍

ഒന്ന് ഒന്നര വര്‍ഷം മുമ്പ് ദാഈശിനെയും കൂട്ടരെയും രാജ്യത്ത് നിന്ന് പുറത്താക്കിയെന്നാണ് ഇറാഖ് ഭരണകൂടം പ്രഖ്യാപിച്ചത് എന്നാല്‍ അതിന്റെ പരിണിതഫലമായി 1.5 മില്യണ്‍ ജനതയാണ് ഇപ്പോഴും ക്യാമ്പുകളില്‍ ഭീതിതമായി അവസ്ഥയില്‍ കഴിച്ചുകൂട്ടുന്നത്.

മാറ്റിപാര്‍പ്പിക്കപ്പെട്ട ജനതയുടെ സ്വപ്‌നം തങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോവണമെന്ന് മാത്രമാണ്.അഭയാര്‍ത്ഥികളില്‍ അധികപേരും നീനവ, സലാദിന്‍,അല്‍ അന്‍ബര്‍,ദിയാല,ബാഗ്ദാദ്,ബാബില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. 

വിശുദ്ധ റമദാന്‍ മാസത്തിലും മോശമായഅവസ്ഥയിലാണ് അവര്‍ ക്യാമ്പുകളില്‍ കഴിയുന്നത്.വളരെ മോശമായ അവസ്ഥയിലാണ് ഞങ്ങള്‍ കഴിയുന്നത്, ഇവിടെ ഞങ്ങള്‍ക്ക് യോജിച്ച ഇടമല്ല, ഞങ്ങളുടെ കുടുംബങ്ങള്‍ ഇവിടെ നിരവധി പ്രശ്‌നങ്ങളാണ് അനുഭവിക്കുന്നത്. ക്യാമ്പില്‍ കഴിയുന്ന മാറ്റിപ്പാര്‍പ്പിക്കപ്പെട്ട അയൂബ് റാദി പറയുന്നു.
രാജ്യത്തുടനീളം ചിന്നഭിന്നമായിക്കിടക്കുന്ന 20 ഓളം ക്യാമ്പുകളിലായി 1.5 മില്യണ്‍ ജനതയാണ് കഴിയുന്നതെന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഉന്നതാധികാര കമ്മീഷണര്‍ അംഗമായ അനസ് അക്രം പറയുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter