ലോക്ഡൗൺ മറവിൽ കൂടുതൽ പൗരത്വ സമരക്കാർക്കെതിരെ നടപടി
- Web desk
- May 24, 2020 - 16:28
- Updated: May 24, 2020 - 18:28
ഡൽഹി കലാപത്തിന് പ്രേരണ നൽകി മുദ്രാവാക്യങ്ങൾ ഉയർത്തിയ ബി.ജെ.പി നേതാവ് കപില്‍ മിശ്ര പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പ്രകടനം നടത്തിയതിന് പിന്നാലെ ഫെബ്രുവരി 23 ന് ഡല്‍ഹി ജാഫറാബാദ് മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് സമരം നടത്തിയതിനാണ് ഇവർക്കെതിരെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
186, 353 എന്നീ ഐ.പി.സി വകുപ്പുകൾ ഉപയോഗപ്പെടുത്തിയാണ് അവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. നേരത്തെ പൗരത്വഭേദഗതി നിയമത്തിനെതിരെ സമരത്തിന് നേതൃത്വം നൽകിയ വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദ്, സഫൂറ സർഗാർ, ആസിഫ് തൻഹ എന്നിവർക്കെതിരെ പോലീസ് യുഎപിഎ ചുമത്തിയിരുന്നു. ലോക് ഡൗൺ മൂലം അറസ്റ്റിനെതിരെ പ്രതിഷേധമുയരില്ലെന്ന ഉറപ്പിലാണ് സർക്കാർ ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. എന്നാൽ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് നിരവധി സംഘടനകൾ സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment