അങ്ങനെ കോവിഡ് കാലത്തെ റമദാനും പെരുന്നാളിനും വിട: പെരുന്നാൾ നിസ്കാരവും വീടുകളിലേക്ക് മാറ്റി വിശ്വാസികൾ
കോഴിക്കോട്: ലോകമൊന്നടങ്കം ദുരന്തം വിതച്ച കൊറോണ വൈറസെന്ന മഹാമാരിയെ പിടിച്ചു കെട്ടാൻ സർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗൺ മൂലം പള്ളികൾ അടച്ചിട്ടതോടെ പെരുന്നാൾ ആഘോഷവും വീടുകളിലൊതുക്കി സത്യവിശ്വാസികൾ. പള്ളികളിൽനിന്നുള്ള തുടർച്ചയായ തക്ബീർ ധ്വനികളുടെ അലയടികളും ഇത്തവണ കുറവായിരുന്നു. വീടുകളിൽ ഗൃഹനാഥൻമാരോ കുടുംബത്തിലെ വിദ്യാർത്ഥികളോ പെരുന്നാൾ നിസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി.

റ​മ​ദാ​ന്‍ മു​പ്പ​തു​നാ​ള്‍​ പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ്​ ഇത്തവണ വിശ്വാസികൾ പെരുന്നാൾ ആഘോഷിച്ചത്. ആ​ളു​ക​ള്‍ ഒ​ത്തു​കൂ​ടു​ന്ന ച​ട​ങ്ങു​ക​ള്‍ ഒ​ഴി​വാ​ക്കാ​നു​ള്ള സ​ര്‍ക്കാ​റി​​ന്‍റെ ക​ര്‍ശ​ന നി​ര്‍ദേ​ശ​ത്തെ മു​സ്​​ലിം മ​ത​സം​ഘ​ട​ന നേ​താ​ക്ക​ളും ​അംഗീകരിച്ചതോടെയാണ് ഈ​ദു​ല്‍ ഫി​ത്വ​റി​ലും വി​ശ്വാ​സി​ക​ള്‍ പ​ള്ളി​ക​ളോ​ട് അ​ക​ലം പാ​ലി​ക്കാ​ന്‍ നിർബന്ധിതരായത്.

റ​മ​ദാ​നി​ലെ രാ​ത്രി ന​മ​സ്‌​കാ​ര​മാ​യ തറാവീഹും വീടുകളിൽ നിന്ന് തന്നെയാണ് വി​ശ്വാ​സികൾ നിർഹിച്ചിരുന്നത്. ഇതിനു പുറമേ ലോക്ഡൗൺ ഏർപ്പെടുത്തിയത് മുതലുള്ള ജുമുഅ നമസ്കാരവും സത്യവിശ്വാസികൾക്ക് നഷ്ടപ്പെട്ടിരുന്നു. ജുമുഅക്ക് പകരം സത്യവിശ്വാസികൾ വീടുകളിൽ വെച്ച് ളുഹ്ർ നിസ്കാരമാണ് വെള്ളിയാഴ്ചകളിൽ നിർവഹിച്ചത്. ജുമുഅ നടക്കാത്തതിനാൽ റമദാനിലെ അവസാന വെ​ള്ളി​യാഴ്ച ഇ​മാ​മു​മാ​ര്‍ റ​മ​ദാ​നി​ന് നൽകുന്ന വികാര നിർഭരമായ വിടചൊല്ലലും ഇ​ക്കു​റി ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter