സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ ഇരു ഹറമുകളിലും ചെറിയ പെരുന്നാള്‍ നമസ്‌കാരം നടന്നു
ജിദ്ദ: കൊവിഡ് പ്രതിസന്ധിക്കിടെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ ഇരു ഹറമുകളിലും ചെറിയ പെരുന്നാള്‍ നമസ്‌കാരം നടന്നു. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്തതിനാൽ ഹറം ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ചുരുക്കം ആളുകള്‍ മാത്രമാണ് പങ്കെടുത്തത്.

റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും ഹറം ഇമാമും ഖതീബുമായ ശൈഖ് ഡോ സ്വാലിഹ് ബിന്‍ ഹുമൈദ് വിശുദ്ധ ഹറമില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. ഖുത്ബയിൽ ക്ഷമയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എല്ലാ കാലവും നിലനില്‍ക്കുകയില്ലെന്നും ക്ഷമാപൂര്‍വ്വവും പ്രാര്‍ത്ഥനാനിരതമായും ജീവിക്കണമെന്ന് ഹറം ഇമാം വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.

മദീനയിലെ മസ്ജിദുന്നബവിയില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിനും ഖുതുബയ്ക്കും ശൈഖ് അബ്ദുല്ല ബിന്‍ അബ്ദുറഹ്മാന്‍ അല്‍ബഈജാന്‍ നേതൃത്വം നല്‍കിയത്. പാപമോചനത്തിന്റെ കവാടം റമദാന്‍ കഴിയുന്നതോടെ അടച്ചുപൂട്ടിയിട്ടില്ലെന്നും പാപമുക്തി നേടി കൂടുതല്‍ അള്ളാഹുവിലക്ക് അടുക്കാന്‍ ഇനിയും ശ്രമിക്കണമെന്നും മസ്ജിദുന്നബവി ഇമാം വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter