മദ്രാസ് ഐ.ഐ.ടിയിലെ പഠനം ന്യൂനപക്ഷങ്ങൾക്ക്  ഏറെ പ്രയാസകരമെന്ന് പൂർവ വിദ്യാർഥി
ചെന്നൈ:മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാർഥിനിയായ ഫാത്തിമ ലത്തീഫിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ കാമ്പസിൽ പഠിക്കാൻ ന്യൂനപക്ഷങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് പൂർവ വിദ്യാർഥി. ഫാത്തിമ ലത്തീഫ് പഠനം നടത്തിയിരുന്ന വകുപ്പില്‍ നിന്നും കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ ബിയാസ് മുഹമ്മദാണ് തന്റെ പഠനകാലത്ത് നേരിടേണ്ടിവന്ന അനുഭവങ്ങള്‍ പങ്കുവെച്ചത്. ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ പേരുകള്‍ പോലും മറച്ചുവെയ്ക്കുമെന്നും ബിയാസ് പറയുന്നു. 2006ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ ഐ.ഐ.ടികളില്‍ പഠനത്തിന് എത്തിയത്. അതുവരെ വരേണ്യ വിഭാഗം മാത്രം അനുഭവിച്ചിരുന്ന ഒരിടത്ത് സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ എത്തുമ്പോള്‍ അത് അവര്‍ക്ക് ബുദ്ധിമുട്ടാണ്. ഇത് പരിഹരിക്കാനുളള നടപടികളൊന്നും ഭരണ വിഭാഗത്തിന്റെയോ അധ്യാപകരുടെയോ ഭാഗത്തു നിന്നും ഉണ്ടാകാറില്ലെന്നും ബിയാസ് പറഞ്ഞു. രാഷ്ട്രീയത്തിന് പ്രവേശനമില്ലാത്ത ഇവിടം ഇത് പോലെ തന്നെ നിലനില്‍ക്കണമെന്നാണ് അവിടെയുള്ളവര്‍ ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമങ്ങളാണ് ഇവര്‍ നടത്തി വരുന്നതും- ബിയാസ് വിശദമാക്കി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter