ഡല്‍ഹി സര്‍വ്വകലാശാല മുന്‍ പ്രഫസര്‍ എസ് എ ആര്‍ ഗീലാനി വിട പറഞ്ഞു.
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാല മുന്‍ പ്രഫസര്‍ എസ്എ.ആര്‍ ഗീലാനി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച വൈകിട്ടോടെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. മൃതദേഹം ഇന്നു തന്നെ കശ്മീരിലേക്ക് കൊണ്ടുപോവും. 2001ലെ പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ടാണ് ഗീലാനി ദേശീയ ശ്രദ്ധയിലെത്തുന്നത്. കള്ളക്കേസില്‍ കുടുക്കിയ ഗീലാനിയെ പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചെങ്കിലും പിന്നീട് സുപ്രിംകോടതി തെളിവില്ലെന്ന് കണ്ട് വെറുതെ വിടുകയായിരുന്നു. ജയിൽമോചിതനായതിനു ശേഷവും ഭരണകൂടത്തിന്റെ നെറികേടിനെതിരെ അദ്ദേഹം ശക്തമായി രംഗത്തുണ്ടായിരുന്നു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരേ 2016ല്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് ഗീലാനിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter