ഉമര്‍ ഖാലിദിനെ ഒക്ടോബര്‍ 22വരെ ഡല്‍ഹി കോടതി ജുഡീഷ്യല്‍ കസ്റ്റഡിയിൽ വിട്ടു
ന്യൂഡല്‍ഹി: ഡല്‍ഹി വംശീയ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥിയും പൗരത്വ സമര നായകനുമായ ഉമര്‍ ഖാലിദിനെ ഒക്ടോബര്‍ 22വരെ ഡല്‍ഹി കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പത്തുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെതുടര്‍ന്ന് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉമര്‍ ഖാലിദിനെ കര്‍കര്‍ഡൂമ കോടതിയില്‍ ഹാജരാക്കിയത്. സെപ്റ്റംബര്‍ 24 വ​​രെ 10 ദി​​വ​​സ​​ത്തേ​​ക്കാ​​യിരുന്നു​ ഉ​​മ​​ര്‍ ഖാ​​ലി​​ദി​​നെ പൊ​​ലീ​​സ്​ ക​​സ്​​​റ്റ​​ഡി​​യി​​ല്‍ വി​​ട്ട​​ത്. ​

ഫെ​​ബ്രു​​വ​​രി​​യി​​ല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവർക്ക് നേരെ സംഘ് പരിവാർ അക്രമികൾ അഴിച്ച് വിട്ട വ​​ട​​ക്ക​​ന്‍ ഡ​​ല്‍​​ഹി​​യി​ലെ വ​​ര്‍​​ഗീ​​യ ക​​ലാ​​പ​​ത്തി​​ലെ ഗൂ​​ഢാ​​ലോ​​ച​​ന ആ​​രോ​​പി​​ച്ചു​​ള്ള കേ​​സി​​ലാ​​ണ്​ ഉമർ ഖാലിദ് ഈ ​​മാ​​സം 14ന് ​​അ​​റ​​സ്​​​റ്റു​​ ചെയ്യപ്പെട്ടത്. കലാപമുണ്ടാക്കാന്‍ ഗൂഡാലോചന നടത്തി എന്ന കാരണം ചൂണ്ടിക്കാട്ടി ​ഉമര്‍ ഖാലിദി​നുമേല്‍ യുഎപിഎ ചുമത്തുകയും ചെയ്തു. നേരത്തേ പൊ​​ലീ​​സ്​ ക​​സ്​​​റ്റ​​ഡി​​ വേളയില്‍ കു​​ടും​​ബ​​ത്തെ കാ​​ണാ​​ന്‍ അ​​നു​​വ​​ദി​ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉമര്‍ ഖാലിദ്​ സ​​മ​​ര്‍​​പ്പി​​ച്ച ഹ​​ര​​ജി ഡ​​ല്‍​​ഹി കോ​​ട​​തി ത​​ള്ളിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter