പ്രതിഷേധങ്ങൾ ഫലം കാണുന്നു: ദേശീയ പൗരത്വ പട്ടികയിൽ ബിജെപി ഒരടി പിന്നോട്ട്
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്താകമാനം ശക്തമായ പ്രതിഷേധം അലയടിക്കുകയും ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുകയും ചെയ്തതോടെ ദേശീയ പൗരത്വ പട്ടികയുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷായും നിലപാടു മയപ്പെടുത്തി. പൗരത്വപ്പട്ടിക രാജ്യവ്യാപകമായി നടപ്പാക്കാന്‍ തന്റെ സര്‍ക്കാര്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാംലീല മൈതാനത്തെ പ്രസംഗം ശരിവെച്ച്‌ അമിത് ഷാ ചൊവ്വാഴ്ച രംഗത്തെത്തി. ദേശവ്യാപകമായ പൗരത്വപ്പട്ടികയെക്കുറിച്ച്‌ ചര്‍ച്ചനടന്നിട്ടില്ലെന്നും ആ സ്ഥിതിക്ക് അതേക്കുറിച്ച്‌ ഇപ്പോള്‍ സംസാരിക്കേണ്ടതില്ലെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ ഷാ പറഞ്ഞു. നവംബര്‍ 19-നു രാജ്യസഭയിലും ഡിസംബര്‍ ആദ്യം ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പുറാലിയിലും ദേശവ്യാപകമായി പൗരത്വ പട്ടിക നടപ്പിലാക്കുമെന്ന് അമിത് ഷാ തറപ്പിച്ചു പറഞ്ഞിരുന്നു. രാജ്യത്തെ ശക്തമായ പ്രതിഷേധമാണ് ഷായുടെ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter