യുഎസ് സേനയെ പുറത്താക്കണം: പ്രക്ഷോഭത്തിൽ മുങ്ങി ഇറാഖ്
ബാഗ്ദാദ്: ഇറാൻ സൈനിക കമാൻഡറായിരുന്ന കാസിം സുലൈമാനിയെ വധിച്ചതിനെ തുടർന്ന് യു.എസ് സേന രാജ്യത്ത് നിന്ന് പുറത്തു പോകണം എന്ന് പാർലമെൻറ് പ്രമേയം പാസാക്കിയ ഇറാഖിൽ സമാന ആവശ്യവുമായി പ്രക്ഷോഭം ശക്തമാകുന്നു. ശീഈ നേതാവ് മുഖ്തദ അല്‍ സദറിന്റെ നേതൃത്വത്തിലാണ് ആയിരക്കണക്കിന് പേര്‍ തെരുവിലിറങ്ങിയത്. ശീഈ ഭൂരിപക്ഷ ദക്ഷിണ മേഖലയിലാണ് പ്രക്ഷോഭം നടക്കുന്നത്. കാസിം സുലൈമാനിയുടെ വധത്തെത്തുടർന്ന് ഒക്ടോബര്‍ മുതല്‍ തന്നെ ഈ ആവശ്യമുന്നയിച്ച്‌ പ്രതിഷേധം നടക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് ശക്തി പ്രാപിച്ചത്. കുട്ടികളും സ്ത്രീകളും അടക്കം എല്ലാ പ്രായത്തിലുള്ളവരും പ്രക്ഷോഭത്തില്‍ അണിചേര്‍ന്നിട്ടുണ്ട്. 'നോ അമേരിക്ക', 'അമേരിക്കയ്ക്ക് മരണം, ഇസ്‌റാഈലിന് മരണം' തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് പ്രക്ഷോഭം. അതേസമയം ഇറാഖിൽ തുടരുമെന്ന് തന്നെയാണ് അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ച് വ്യക്തമാക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter