പ്രതിപക്ഷനേതാക്കള മോചിപ്പിക്കണമെന്ന് നരേന്ദ്രമോദിയോട് അപേക്ഷിച്ച് യുഎസ് നയതന്ത്രജ്ഞ
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് വീട്ടുതടങ്കലിലാക്കിയ പ്രതിപക്ഷ നേതാക്കളെ നേതാക്കളെ കുറ്റങ്ങളൊന്നും ചുമത്താതെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് നയതന്ത്രജ്ഞ. വിദേശ നയതന്ത്ര പ്രതിനിധികളുടെ കശ്മീര്‍ സന്ദര്‍ശനം ഫലപ്രദമായ നടപടിയായിരുന്നുവെന്നും യുഎസ് തെക്ക് മധ്യേഷ്യാ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസി.സെക്രട്ടറി ആലിസ് വെല്‍സ് പറഞ്ഞു. 'കശ്മീരില്‍ ഇന്റര്‍നെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ചതടക്കം ചില നടപടികള്‍ സന്തോഷം നല്‍കുന്നുണ്ട്. തങ്ങളുടെ സ്ഥാനപതിയും മറ്റു വിദേശ നയതന്ത്രജ്ഞരും കശ്മീരില്‍ സന്ദര്‍ശനം നടത്തിയത് വലിയ വാര്‍ത്താ പ്രധാന്യം ലഭിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. വളരെ ഫലപ്രദമായ നടപടിയായി ഇതിനെ കാണുന്നു' ആലിസ് വെല്‍സ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ചും അവർ തന്റെ അഭിപ്രായം തുറന്നു പറഞ്ഞു. നിയമത്തില്‍ എല്ലാവര്‍ക്കും തുല്യത നല്‍കുന്നതിനാണ് യുഎസ് പ്രധാന്യം നല്‍കുന്നതെന്നും പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച്‌ കൂടുതലറിയാന്‍ ഇന്ത്യന്‍ സന്ദര്‍ശനം സഹായകരമായി. തെരുവുകളിലെ പ്രതിഷേധം, പ്രതിപക്ഷം, മാധ്യമങ്ങള്‍, കോടതികള്‍ എന്നിവ ജനാധിപത്യത്തില്‍ കൂടുതല്‍ കരുത്തേകും. നിയമത്തില്‍ തുല്യ പരിരക്ഷ എന്ന തത്വത്തിന്റെ പ്രധാന്യം തങ്ങള്‍ അടിവരയിടുന്നുവെന്നും ആലിസ് വെല്‍സ് പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter