ചന്ദ്രശേഖർ ആസാദ് കേരളത്തിലേക്ക്
കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഏറ്റവും കൂടുതൽ പ്രതിഷേധം അലയടിച്ച സംസ്ഥാനമാണ് കേരളം. ഭരണപക്ഷവും പ്രതിപക്ഷവും ഐക്യകണ്ഠേന ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളമുള്ള പ്രക്ഷോഭങ്ങൾക്ക് മുന്നിൽനിന്നു നയിച്ചതിൽ മലയാളികൾക്ക് വലിയ പങ്കാണുള്ളത്. സിഎഎക്കെതിരെ മുന്നണി പോരാളിയായി ഉയർന്ന് രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കേരളത്തിലെത്തുകയാണ്. ആസാദ് കേരളത്തിലെത്തുന്നതോടെ പ്രതിഷേധങ്ങള്‍ ഒന്നുകൂടി ശക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോഴിക്കോട് കടപ്പുറത്ത് ആസാദി സ്‌ക്വയറില്‍ ജനുവരി 31 ന് മൂന്നുമണിക്കാണ് പ്രതിഷേധപരിപാടി സംഘടിപ്പിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter