ഹജ്ജ് 2020: ആദ്യ സംഘം പുണ്യ ഭൂമിയിൽ
മക്ക: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മം നടക്കാനിരിക്കെ ആദ്യ ഹജ്ജ് സംഘം പുണ്യ ഭൂമിയിൽ എത്തി. കൊറോണ വൈറസ് വ്യാപനം മൂലം വിദേശരാജ്യങ്ങളിൽ നിന്നും ഹാജിമാരെ പങ്കെടുപ്പിക്കാതെയുള്ള ഈ വർഷത്തെ ഹജ്ജ് നിർവഹിക്കുന്ന ആഭ്യന്തര ഹാജിമാരുടെ ആദ്യ സംഘമാണ് വിശുദ്ധ ഭൂമിയിൽ എത്തിയത്. ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ എത്തിച്ചേർന്ന ആദ്യ ഹജ്ജ് സംഘത്തെ ഉദ്യോഗസ്ഥരും വിമാനത്താവള അധികൃതരും ചേർന്ന് സ്വീകരിച്ചു.

അതേസമയം വിശുദ്ധ കഅബയെ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറി. സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരനാണ് കഅബാലയത്തിന്റെ താക്കോൽ സൂക്ഷിപ്പ് ചുമതലുള്ള അൽശൈബി കുടുംബത്തിലെ കാരണവർ ഡോക്ടർ സ്വാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ശൈബിക്ക് കിസ് വ കൈമാറിയത്. ഹറം കാര്യ വകുപ്പ് മേധാവി ഡോ അബ്ദുറഹ്മാൻ അൽ സുദൈസ്, സെക്രട്ടറി അൽ അഹ്മദ് അൽ മൻസൂരി എന്നിവരും സന്നിഹിതരായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter