പതിനായിരത്തില്‍ താഴെ ആളുകളെ വെച്ച് ഹജ്ജ് സംഘടിപ്പിക്കും: സൗദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ലോകാരോഗ്യ സംഘടന
ജനീവ: നിലവിലെ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ പതിനായിരത്തില്‍ കവിയാത്ത ഹാജിമാരെ മാത്രം പങ്കെടുപ്പിച്ച്‌ ഹജ്ജ് നടത്തുമെന്ന സഊദി തീരുമാനത്തെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ഡബ്ലിയു എച്ച്‌ ഒ) സ്വാഗതം ചെയ്‌തു. ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ആണ് സൗദിയുടെ തീരുമാനത്തെ അംഗീകരിച്ച് രംഗത്തെത്തിയത്.

"സഊദിക്കകത്തെ വിവിധ രാജ്യക്കാരായ ആളുകളില്‍ കുറഞ്ഞ വിഭാഗത്തെ മാത്രം ഉള്‍പ്പെടുത്തി ഹജ്ജ് നടത്തുമെന്ന സഊദി തീരുമാനം ഏറെ സ്വാഗതാർഹമാണ്", ലോകാരോഗ്യ സംഘടന ഡയറക്റ്റര്‍ ജനറല്‍ ഡോ: ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു. ജനീവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീര്‍ഥാടകരുടെ സുരക്ഷ പരിരക്ഷിക്കുന്നതിനും വൈറസ് വ്യാപന സാധ്യത കുറയ്ക്കുന്നതിനുമുള്ള ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് അടിസ്ഥാനമാക്കിയാണ് സഊദി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter