കശ്മീരിൽ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് ഒമര്‍ അബ്ദുല്ല
ശ്രീനഗര്‍: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് റദ്ദാക്കിയ കശ്മീരിലെ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് ഒമര്‍ അബ്ദുള്ള. കൊറോണ വ്യാപനം സംബന്ധിച്ച വിവരങ്ങളും മുന്‍കരുതല്‍ നടപടികളും ജനങ്ങളിലെത്താന്‍ സൗകര്യങ്ങൾ അനിവാര്യമാണെന്ന് ഉമർ അബ്ദുല്ല വ്യക്തമാക്കി. ഏഴുമാസം നീണ്ട വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീരില്‍ വീട്ടുതടങ്കലിലാക്കിയിട്ടുളള മുഴുവന്‍ നേതാക്കളെയും വൈറസ് വ്യാപനം കണക്കിലെടുത്ത് മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുസുരക്ഷാ നിയമ പ്രകാരം ഒമറിനെ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്ന ഉത്തരവ് ഭരണകൂടം റദ്ദാക്കിയതിന് പിന്നാലെയാണ് അദ്ദേഹം ജയിലില്‍നിന്ന് ഇറങ്ങിയത്. അദ്ദേഹത്തെ തടങ്കലിൽ നിന്ന് മോചിപ്പിച്ചെങ്കിലും മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി തടങ്കലിൽ തുടരുക തന്നെയാണ്. കൊറോണ വൈറസ് വ്യാപനത്തെ നേരിടുന്നതിൽ ജീവന്‍ മരണ പോരാട്ടമാണ് നമ്മൾ നടത്തുന്നതെന്നും കൊറോണയെ നേരിടുന്നതിനുളള മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter