മധ്യപ്രദേശില്‍ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് മൂന്ന് മുസ്‌ലിംകള്‍ക്ക് മര്‍ദനം

മധ്യപ്രദേശില്‍ ബിഫ് കൈവശംവെച്ചുവെന്നാരോപിച്ച് മൂന്ന് മുസ്‌ലിംകള്‍ക്ക് മര്‍ദ്ദനം, ഗോരക്ഷ പ്രവര്‍ത്തകരെന്ന് സ്വയം വിശേഷിപ്പിച്ച അക്രമികള്‍് മരത്തില്‍ കെട്ടിയിട്ടായിരുന്നു ക്രൂരമായി മര്‍ദ്ദിച്ചത്. ഇരകളെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് ജയ്ശ്രീരാം മുദ്രാവാക്യം വിളിപ്പിച്ചെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

മധ്യപ്രദേശിലെ സീനായിലാണ് സംഭവം, രണ്ട് മുസ്‌ലിം യുവാക്കളും ഒരു  സ്ത്രീയും ചേര്‍ന്ന് ഓട്ടോയില്‍ സഞ്ചരിക്കവെയാണ് അക്രമിസംഘം എത്തിയത്.
ഗുണ്ടകള്‍ യുവാക്കളെ മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു, വീഡിയോവില്‍ യുവാക്കളെ ഓരോരുത്തരെയും മരത്തില്‍ കൊണ്ട് വന്ന് കെട്ടിയിട്ട് നിഷ്ഠൂരമായി അടിച്ചുവീഴ്ത്തുന്നു.
യുവാക്കളെ കൊണ്ട് ജയ്ശ്രീരാം മുദ്രാവാക്യം വിളിപ്പിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നതും ആ സത്രീ അവര്‍ക്കൊപ്പം ചേരുന്നതും വീഡിയോവില്‍ കാണിക്കുന്നു.
സംഭവത്തില്‍ പോലീസ് കേസ് രജിസ്ട്രര്‍ ചെയ്യുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter