മുസ്‌ലിംകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ബ്രിട്ടീഷ് എംപി
ന്യൂഡൽഹി: ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ബ്രിട്ടീഷ് എംപി സ്റ്റീവ് ബെക്കർ രംഗത്തെത്തി. മുസ്‌ലിം വിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്നതിന്റെ പേരിൽ ബിജെപി സർക്കാരിനെതിരേ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ച അദ്ദേഹം ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

സ്റ്റീവ് ബേക്കറിന്റെ വീഡിയോ ഷെയർ ചെയ്ത് രംഗത്തെത്തിയ പ്രമുഖ കുവൈത്തീ അഭിഭാഷകയും അന്താരാഷ്ട്ര മനുഷ്യാവകാശ ഡയറക്ടറുമായ മെജ്ബൽ അൽ ശരീക ഇന്ത്യൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. "സംസ്കാര സമ്പന്നരായ ലോക ജനതക്ക് ബിജെപി സർക്കാരിന്റെ നടപടിയിൽ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തീർച്ചയായും ഗുരുതരമാണ്". അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മുസ്‌ലിംകളുടെ വിഷയം അന്താരാഷ്ട്ര മനുഷ്യാവകാശ കൗൺസിലിൽ ഉന്നയിക്കുമെന്ന് പറഞ്ഞ് നേരത്തെ രംഗത്തെത്തിയ അഭിഭാഷകയാണ് ശരീക. ഈ ഉദ്യമത്തിൽ തന്നോടൊപ്പം ചേരാൻ മനുഷ്യാവകാശ പ്രവർത്തകരെയും അദ്ദേഹം ക്ഷണിച്ചിരുന്നു. ഇന്ത്യയിലെ പാവങ്ങൾക്കെതിരെ തീവ്രവാദികൾ നടത്തുന്ന അതിക്രമങ്ങൾ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ എത്തിക്കണമെന്നും അതുവഴി കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter