അഹ്മദ് പട്ടേല്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എം.പിയുമായ അഹ്മദ് പട്ടേല്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നായിരുന്നു ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നത്. മകന്‍ ഫൈസല്‍ ഖാനാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

മൂന്ന് തവണ ലോകസഭ അംഗവും അഞ്ച് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എ.ഐ.സി.സി ട്രഷററായിരുന്നു.  പ്രതിസന്ധി ഘട്ടങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ കോണ്‍ഗ്രസിന്റെ ചാണക്യന്‍ കൂടിയായിരുന്നു പട്ടേല്‍.  

കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍  സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയായി  പ്രവര്‍ത്തിച്ചു. ഗുജ്‌റാത്തിലെ ബറൂച്ചില്‍ 1949 ഓഗസ്റ്റ് 21 നായിരുന്നു പട്ടേലിന്റെ ജനനം. ഫാഷിസ്റ്റ്കാലത്ത് ജനാധിപത്യത്തിന്റെ ശബ്ദം കൂടിയായിരുന്നു അഹ്മദ് പട്ടേല്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter