ഉമര്‍ ഖാലിദിനെ മോചിപ്പിക്കണം- 200ലധികം ദേശീയ, അന്താരാഷ്ട്ര പണ്ഡിതരും അക്കാഡമീഷ്യന്‍സും കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി
'കോവിഡ് കാലത്ത് രാഷ്ട്രീയ പ്രതിയോഗികളെ സര്‍ക്കാര്‍ നിരന്തം അറസ്റ്റ് ചെയ്യുകയും നിരപരാധികളെ വിചാരണയില്ലാതെ ശിക്ഷിക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍. ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്ന ശക്തമായ യുവ ശബ്ദങ്ങളിലൊന്നാണ് ഉമര്‍ ഖാലിദ്. ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിനടുത്ത് യോഗങ്ങളില്‍ ഉമര്‍ പ്രസംഗിച്ചിട്ടുണ്ട്. സമാധാനത്തിനും അധസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനുമായാണ് ഉമര്‍ ഖാലിദ് ശബ്ദിച്ചത് - കത്തില്‍ പറയുന്നു. ഭീകരവിരുദ്ധ നിയമങ്ങള്‍ പ്രകാരം വ്യാജമായി കുറ്റം ചാര്‍ത്തിയിട്ടുള്ള 21ല്‍ 19 പേര്‍ മുസ്‌ലിംകളാണെന്ന് ചൂണ്ടിക്കാട്ടിയ കത്തിൽ വര്‍ഗീയ വിദ്വേഷപ്രസംഗങ്ങള്‍ നടത്തി അനുയായികളെ കൊല്ലാനും കലാപമുണ്ടാക്കാനും പ്രേരണ നല്‍കിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസൊന്നുമെടുക്കാത്തതിനേയും വിമർശിക്കുന്നുണ്ട്. ഡല്‍ഹിയില്‍ വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രയടക്കമുള്ളവരുടെ പേരുകള്‍ കത്തില്‍ എടുത്തുപറയുന്നുണ്ട്.
10 ദിവസം പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷം ഇന്നലെ ഡല്‍ഹി കോടതി ഉമര്‍ ഖാലിദിനെ ഒക്ടോബര്‍ 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഫെബ്രുവരിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവർക്ക് നേരെ സംഘ് പരിവാർ അക്രമികൾ അഴിച്ച് വിട്ട വടക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തിലെ ഗൂഢാലോചന ആരോപിച്ചുള്ള കേസിലാണ് ഉമർ ഖാലിദ് ഈ മാസം 14ന് അറസ്റ്റു ചെയ്യപ്പെട്ടത്. കലാപമുണ്ടാക്കാന്‍ ഗൂഡാലോചന നടത്തി എന്ന കാരണം ചൂണ്ടിക്കാട്ടി ഉമര്‍ ഖാലിദിനുമേല്‍ യുഎപിഎ ചുമത്തുകയും ചെയ്തു.
Leave A Comment