പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടാന്‍ പത്ത് വഴികള്‍

ഇബ്രാഹിം ഇബ്നു അദ്ഹം (റ) ബസറയിലെ അങ്ങാടിയിലൂടെ നടന്നു പോകുമ്പോള്‍ ആളുകള്‍ ചോദിച്ചു.
يَا أَبَا إِسْحَاقَ إِنَّ اللَّهَ تَعَالَى يَقُولُ فِي كِتَابِهِ : ادْعُونِي أَسْتَجِبْ لَكُمْ (سورة غافر آية 60)
അല്ലയോ അബൂ ഇസ്ഹാഖ് : അല്ലാഹു ഖുര്‍ആനില്‍ പറയുന്നുണ്ടല്ലോ , നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ , ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം എന്ന് ( സൂറ : ഗാഫിര്‍ - 60 )
وَنَحْنُ نَدْعُوهُ مُنْذُ دَهْرٍ فَلا يَسْتَجِيبُ لَنَا ؟
ഞങ്ങള്‍ കാലങ്ങളായി അല്ലാഹുവിനോട് ദുആ ചെയ്യുന്നു പക്ഷേ ഞങ്ങള്‍ക്ക് ഉത്തരം ലഭിക്കാത്തത് എന്ത് കൊണ്ടാണ്?
فقال:
അദ്ദേഹം മറുപടി പറഞ്ഞു :
لأن قلوبكم ماتت بعشرة أشياء:
പത്ത് കാര്യങ്ങള്‍ കൊണ്ട് നിങ്ങളുടെ ഹൃദയങ്ങള്‍ മരിച്ചിരിക്കുന്നു.
( الأول ): أنكم عرفتم الله ؛ فلم تؤدوا حقه .
1. അല്ലാഹുവിനെ നിങ്ങള്‍ അറിഞ്ഞു , പക്ഷേ അവനോടുള്ള ബാധ്യത നിങ്ങള്‍ വീട്ടുന്നില്ല.
( الثاني ): زعمتم أنكم تحبون رسول الله( ﷺ) ،ثم تركتم سنته .
2. റസൂലിനെ( ﷺ) സ്നേഹിക്കുന്നു എന്ന് നിങ്ങള്‍ വാദിക്കുന്നു , പക്ഷേ പ്രവാചക ചര്യകള്‍ നിങ്ങള്‍ ഒഴിവാക്കുന്നു.
( الثالث ): قرأتم القرآن ، ولم تعملوا به .
3. നിങ്ങള്‍ ഖുര്‍ആന്‍ ഓതുന്നു , പക്ഷേ അതനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ല.
( الرابع ): أكلتم نعمة الله ، ولم تؤدوا شكرها .
4. അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ ആസ്വദിക്കുന്നു , പക്ഷേ അതിനുള്ള നന്ദി നിങ്ങള്‍ കാണിക്കുന്നില്ല.
( الخامس ):قلتم إن الشيطان عدوكم ، ووافقتموه .
5. പിശാച് ശത്രുവാണെന്ന് നിങ്ങള്‍ പറയുന്നു , പക്ഷേ അവനോട് നിങ്ങള്‍ യോജിക്കുന്നു.
( السادس ) : (قلتم إن الجنة حق ، فلم تعملوا لها.
6. സ്വര്‍ഗം സത്യമാണെന്ന് നിങ്ങള്‍ പറയുന്നു , പക്ഷേ അതിനു വേണ്ടി നിങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല.
( السابع ): قلتم إن النار حق ، ولم تهربوا منها .
7. നരകം സത്യമാണെന്ന് നിങ്ങള്‍ പറയുന്നു , പക്ഷേ അതില്‍ നിന്നും നിങ്ങള്‍ ഓടി അകലുന്നില്ല.
( الثامن ): قلتم إن الموت حق ، فلم تستعدوا له .
8. മരണം സത്യമാണെന്ന് നിങ്ങള്‍ പറയുന്നു , പക്ഷേ അതിനു വേണ്ടി നിങ്ങള്‍ ഒരുങ്ങുന്നില്ല.
( التاسع ): انتبهتم من النوم ، واشتغلتم بعيوب الناس ، وتركتم عيوبكم .
9. ഉറക്കില്‍ നിന്നും നിങ്ങള്‍ ഉണര്‍ന്നാല്‍ അന്യരുടെ ന്യൂനതകള്‍ അന്വേഷിക്കുന്നു , പക്ഷേ നിങ്ങളുടെ ന്യൂനതകള്‍ നിങ്ങള്‍ കാണാതെ പോകുകയും ചെയ്യുന്നു.
( العاشر ) : دفنتم موتاكم ، ولم تعتبروا بهم.
10. നിങ്ങളില്‍ നിന്നും മരണപ്പെട്ടവരെ നിങ്ങള്‍ മറമാടുന്നു , പക്ഷേ അവരില്‍ നിന്നും നിങ്ങള്‍ പാഠമുള്‍ക്കൊള്ളുന്നില്ല.
إحياء علوم الدين ( 3/ 38 ) : അവലംബം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter