അല്ലാഹുവിന്‍റെ വിധിയിൽ ക്ഷമിക്കുക

ഒരു സ്വൂഫി പറഞ്ഞത്:

 ഒരു ദർവീശ് കഅ്ബ ത്വവാഫ് ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചു. അദ്ദേഹം ഏന്തോ എഴുതിയ കഷ്ണം കീശയിൽ നിന്ന് പുറത്തെടുത്ത് വായിക്കുന്നു. പിന്നെ നടന്നു പോകുന്നു. രണ്ടാം ദിനവും അദ്ദേഹം ഇത് ആവർത്തിച്ചു. ഞാൻ കുറച്ചു നാളുകൾ അദ്ദേഹത്തെ നിരീക്ഷിച്ചു കൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം അദ്ദേഹം ഇതു പോലെ അത് വായിച്ചു. പിന്നീട് അൽപം മാറി നിന്നു. മരിച്ചു വീഴുകയും ചെയ്തു. അദ്ദേഹം സ്ഥിരമായി വായിക്കുന്ന ആ കുറിപ്പെടുത്തു നോക്കിയപ്പോൾ അതിൽ എഴുതി കണ്ടത് ഇങ്ങനെയായിരുന്നു:

 

وَاصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا

നിന്‍റെ നാഥന്‍റെ വിധിക്ക് ക്ഷമയോടെ കാത്തിരിക്കുക. നമ്മുടെ ദൃഷ്ടിപഥത്തിൽ തന്നെയാണ് നീ.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter