കൊറോണയുടെ പേരുപറഞ്ഞ് മുസ്‌ലിംകൾക്കെതിരെ അക്രമം: മുഖ്യമന്ത്രിമാർക്ക് കത്തയച്ച് 101 മുൻ ഐഎസ് ഉദ്യോഗസ്ഥർ
ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപിക്കാൻ കാരണക്കാരെന്ന് ആരോപിച്ച് മുസ്‌ലിംകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട് 101 മുൻ ഐഎഎസ് ഉദ്യോഗസ്ഥർ സംസ്ഥാന മുഖ്യമന്ത്രിമാർക്കും ലഫ് ഗവർണർക്കും കത്തയച്ചു.

ഭരണഘടന നിർവഹണ സംഘം എന്ന പേരിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുൻ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ ഇന്ത്യയിൽ നടക്കുന്ന വിവേചനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ലോക് ഡൗൺ കാലത്ത് മുസ്‌ലിംകൾക്കെതിരെ അക്രമം നടത്തുന്നത് തടയാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

വൈറസ് പടർന്നുപിടിക്കാൻ കാരണം തബ് ലീഗ് ജമാഅത്ത് ആണെന്ന പ്രചാരണം മുതൽ മുസ്‌ലിം ആണെന്ന കാരണത്താൽ ആശുപത്രിയിൽനിന്ന് ഗർഭിണിയെ പറഞ്ഞയച്ചത് മൂലം കുഞ്ഞ് മരിച്ചത് വരെയുള്ള സംഭവങ്ങൾ കത്തിൽ പരാമർശിക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter