സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പൂർണമായി പാലിക്കുവാൻ ജാഗ്രത പുലർത്തണമെന്ന് വഖഫ് ബോർഡ്
- Web desk
- Apr 26, 2020 - 19:03
- Updated: Apr 27, 2020 - 01:32
.
കൊറോണ വൈറസിനെ പ്രതിരോധിക്കുവാൻ ഗവൺമെന്റ് ഏർപ്പെടുത്തിയ ലോക് ഡൗൺ ഫലപ്രദമായി നടപ്പിലാക്കാൻ വഖ്ഫ് പരിധിയിലുള്ള സ്ഥാപനങ്ങളായ പള്ളികൾ, മദ്രസകൾ, യതീംഖാനകൾ അറബിക് കോളേജുകൾ, മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കമ്മിറ്റികൾ എന്നിവ സർക്കാറുകളുടെ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പൂർണമായി പാലിക്കുവാൻ ജാഗ്രത പുലർത്തണമെന്ന് വഖഫ് ബോർഡ് ചെയർമാൻ അഡ്വ ടി കെ ഹംസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.
റമദാൻ കാലത്ത് സ്ഥാപനങ്ങൾ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും യോഗം അഭ്യർത്ഥിച്ചു. സ്ഥാപനങ്ങളിലെ പെൻഷൻ കുടിശ്ശിക നൽകുന്നതിനുള്ള സ്പെഷ്യൽ ഗ്രേഡ് അനുവദിക്കുന്നതിന് സർക്കാരിനോട് അപേക്ഷിക്കുവാൻ യോഗം തീരുമാനിച്ചു. വീഡിയോ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ അതിൽ പിടിഎ റഹീം എംഎൽഎ എം സി മായിൻ ഹാജി അഡ്വക്കേറ്റ് പിവി സൈനുദ്ദീൻ, അഡ്വ:എം ശറഫുദ്ദീ, റസിയ ഇബ്രാഹിം സംബന്ധിച്ചു
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment