റോഹിങ്ക്യൻ അഭയാർത്ഥികൾക്ക്‌ വിദ്യാഭ്യാസം നൽകുന്നതിനായി നിക്ഷേപം നടത്തണമെന്ന് യൂനിസെഫ്
യുണൈറ്റഡ് നാഷൻസ്: തെക്കൻ ബംഗ്ലാദേശിലെ ക്യാമ്പുകളിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർത്ഥികൾക്ക്‌ വിദ്യാഭ്യാസം നൽകുന്നതിനായി നിക്ഷേപം നടത്തണമെന്ന് യൂനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹെന്റീറ്റ ഫോർ ലോകരാജ്യങ്ങളോട്‌ ആഹ്വാനം ചെയ്തു. നല്ലൊരു ഭാവി നേടിയെടുക്കാൻ പര്യാപ്തമായ രീതിയിലുള്ള വിദ്യാഭ്യാസ പദ്ധതികൾ അവർക്കായി ആവിഷ്കരിച്ച്‌ നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്നും അവർ പറഞ്ഞു. 7 മുതൽ 14 വയസ്സ് വരെയുള്ള 2,80,000 അഭയാർഥികളിൽ 1,92,000 പേർക്ക് 2197 വിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിച്ചതായും എന്നാ ൽ 25,000 കുട്ടികൾക്ക് തീരെ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും അതിനായി 640 പുതിയ കേന്ദ്രങ്ങൾ തുടങ്ങണമെന്നും ജൂൺ മാസത്തിൽ യൂണിസെഫ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 15 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്ക് ഒരു വിദ്യാഭ്യാസവും ലഭിക്കുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു. ബംഗ്ലാദേശ്, മ്യാൻമർ എന്നീ രാജ്യങ്ങളിലെ സർക്കാരുകളോട് വിദ്യാഭ്യാസത്തിനായി സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും വിദ്യാഭ്യാസം നൽകിയിട്ടില്ലെങ്കിൽ കുട്ടികൾ മനുഷ്യക്കടത്ത്‌കാരുടെയും ലഹരി സംഘങ്ങളുടെയും കൈയിൽ അകപ്പെട്ട് പോവുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter