ഐതിഹാസികമായ പൂക്കോട്ടൂർ യുദ്ധത്തിന് 99 വർഷം തികയുന്നു
മലപ്പുറം: സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പൂക്കോട്ടൂരിലെ മാപ്പിളമാർ നടത്തിയ പോരാട്ടത്തിന് ഇന്നേക്ക് 99 വർഷങ്ങൾ തികയുന്നു. 1921 ആഗസ്റ്റ് 26 ന് ഒരു വെള്ളിയാഴ്ചയായിരുന്നു നാടിന്റെ ധീരദേശാഭിമാനികൾ വെള്ളക്കാർക്കെതിരെ അടരാടിയത്.

ഒന്നാം ലോക മഹാ യുദ്ധത്തിൽ ഒട്ടോമൻ ഖിലാഫത്ത് ബ്രിട്ടീഷുകാർ തകർത്തതോടെ ലോക മുസ്‌ലിംകൾ ബ്രിട്ടീഷുകാർക്കെതിരെ തിരിഞ്ഞു. ഇന്ത്യയിൽ മൗലാനാ മുഹമ്മദലി ഖിലാഫത്ത് പ്രസ്ഥാനം സ്ഥാപിക്കുകയും അതിന് ഗാന്ധിയുടെ പിന്തുണ ലഭിക്കുകയും ചെയ്തു. അതേ തുടർന്ന് രാജ്യത്തുടനീളം സഞ്ചരിച്ച് അദ്ദേഹം ഖിലാഫത്ത് കമ്മിറ്റികൾ രൂപീകരിച്ചു. താമസിയാതെ മലബാറിലും ഖിലാഫത്ത് കമ്മറ്റി രൂപം നൽകപ്പെട്ടു. നിലമ്പൂർ കോവിലകം ആറാം തിരുമുൽപ്പാടിന്റെ കാര്യസ്ഥനായ വടക്കേ വീട്ടിൽ മമ്മദായിരുന്നു പൂക്കോട്ടൂർ ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റ്. അദ്ദേഹത്തിൻറെ കീഴിൽ നിരവധി കുടിയാൻ സംഘങ്ങൾ പ്രദേശത്തുടനീളം രൂപം നൽകപ്പെട്ടു.

1921 ആഗസ്റ്റ് 20ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാർകെതിരെയാണ് പൂക്കോട്ടൂർ യുദ്ധം നടന്നത്. ആഗസ്റ്റ് 26 നായിരുന്നു യുദ്ധം.

കൈതോക്ക്, വാൾ തുടങ്ങിയവയായിരുന്നു 2000ത്തിലധികമുള്ള മാപ്പിളമാരുടെ ആയുധങ്ങൾ. മൂന്ന് മണിക്കൂർ നീണ്ട യുദ്ധത്തിൽ 400 മാപ്പിളമാർ ശഹീദായി. 9 ബ്രിട്ടീഷുകാരും 8 പട്ടാളക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter