ഭേദഗതി ബില്ലിനെതിരെ സർവകക്ഷിയോഗം വിളിക്കാൻ  തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ കക്ഷികളെ ഒന്നിച്ചു നിർത്താൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കത്ത് അയച്ചതിന് പിന്നാലെ സമാനമായ നീക്കവുമായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മുന്നോട്ടു വരുന്നതായി റിപ്പോർട്ട്. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധങ്ങൾ ഒന്നിപ്പിക്കാൻ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് ചന്ദ്രശേഖര റാവു വ്യക്തമാക്കി. ഭേദഗതിയെ എതിര്‍ക്കുന്ന എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും യോഗത്തിലേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ പട്ടികക്കും എതിരെ തന്റെ സംസ്ഥാനമായ തെലങ്കാനയിൽ ശക്തമായ പ്രതിഷേധ സമരങ്ങൾക്കാണ് ചന്ദ്രശേഖർ റാവുവിന്റെ പാർട്ടിയായ ടിആർഎസ് നേതൃത്വം നൽകുന്നത്. വെള്ളിയാഴ്ച നിസാമാബാദില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മുഴുവന്‍ ടി ആര്‍ എസ് മന്ത്രിമാര്‍ക്കും ചന്ദ്രശേഖരറാവു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter