ഡൽഹി പോലീസ് ഉന്നത ഉദ്യോഗസ്ഥർ ഹാജരാവണമെന്ന് ഹൈക്കോടതി
​ഡ​ല്‍​ഹി: ഡൽഹിയിൽ പൗരത്വ പ്രതിഷേധക്കാർക്ക് നേരെ സംഘപരിവാർ പ്രവർത്തകർ നടത്തിക്കൊണ്ടിരിക്കുന്ന കലാപം ആളിപ്പടരവേ വിഷയത്തിൽ ഡൽഹി ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. അർദ്ധരാത്രി രാത്രി വിഷയത്തിൽ അടിയന്തിര വാദം കേട്ട കോടതി ഡൽഹി പോലീസിലെ മുഴുവൻ ഉന്നത ഉദ്യോഗസ്ഥരും കോടതിക്ക് സമക്ഷം സന്നിഹിതരാവണമെന്ന് ആവശ്യപ്പെട്ടു. രാ​ജ്യ​ത്ത് മ​റ്റൊ​രു 1984 ആ​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി വ്യക്തമാക്കി. ജസ്റ്റിസുമാരായ എ​സ്. മു​ര​ളീ​ധ​ര്‍, ത​ല്‍​വ​ന്ത് സിം​ഗ് എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് മി​ക​ച്ച ചി​കി​ത്സ നല്‍​ക​ണ​മെ​ന്നും അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​നോ​ട് ആവശ്യപ്പെട്ട കോടതി ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ക​ലാ​പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി വേണമെന്നാവശ്യപ്പെട്ട കോ​ട​തി കലാപം സം​ബ​ന്ധി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ അ​മി​ക്ക​സ് ക്യൂ​റി​യെ നി​യോ​ഗി​ച്ചു. അ​ഡ്വ. സു​ബൈ​ദ ബീ​ഗ​ത്തെ​യാ​ണ് അ​മി​ക്ക​സ് ക്യൂ​റി​യാ​യി നി​യോ​ഗി​ച്ച​ത്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter