സിഎഎ ആനുകൂല്യത്തിൽ ഇന്ത്യൻ പൗരത്വത്തിനായി റോഹിംഗ്യന്‍, അഫ്ഗാന്‍ മുസ്‌ലിംകള്‍ ക്രിസ്തുമതം സ്വീകരിക്കുന്നു
ന്യൂഡല്‍ഹി: പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിമേതര മതവിഭാഗങ്ങളിൽ പെട്ട അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം അനുവദിക്കുന്ന പൗരത്വ നിയമ ഭേദഗതി (സി.എ.എ) പ്രകാരം ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ മ്യാൻമറിൽ നിന്നുള്ള റോഹിംഗ്യന്‍, അഫ്ഗാന്‍ മുസ്‌ലിംകള്‍ ക്രിസ്തുമതം സ്വീകരിക്കുന്നുവെന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ 25 സംഭവങ്ങള്‍ നടന്നതായാണ് റിപ്പോർട്ട്.

സിഎഎ നിയമം പാസ്സാക്കപ്പെട്ടതിന് പിന്നാലെ ഇതിന്റെ ആനുകൂല്യം ലഭിക്കാനായി നിരവധി അഫ്ഗാന്‍ മുസ്‌ലിംകള്‍ ഇത്തരത്തില്‍ മതം മാറാന്‍ തയ്യാറായതായി റിപ്പോർട്ടുകളുണ്ട് പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മതം മാറുകയല്ലാതെ അവര്‍ക്ക് മറ്റു മാര്‍ഗമില്ലാത്തത് സങ്കടകരമാണെന്ന് മുസ്‌ലിം ആക്ടിവിസ്റ്റായ അഫ്രീന്‍ ഫാത്തിമ പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നൽകിയാൽ ജനങ്ങള്‍ക്ക് മതം മാറുകയല്ലാതെ മറ്റു വഴികളില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം, ഇത് മുസ്‌ലിം നേതാക്കളുടെ പരാജയമാണെന്നാണ് ഭീം ആര്‍മി നിയമോപദേശകന്‍ മഹ്മൂദ് പ്രാച തുറന്നടിച്ചത്. റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ ഈ മതം മാറ്റങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം മുസ്‌ലിം നേതാക്കന്മാര്‍ക്കാണെന്നും ഈ സമുദായത്തെ ഭീരുക്കളാക്കിയത് അവരാണെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter