ഗാസയിലെ കുടുംബങ്ങൾക്ക് ആശ്വാസവുമായി ഖത്തർ
ഗാസ: ഇസ്രായേലിന്റെ ഉപരോധംമൂലം നരകയാതന അനുഭവിക്കുന്ന ഗാസയിലെ കുടുംബങ്ങൾക്ക് ആശ്വാസ വാർത്തയുമായി ഖത്തർ. ഒരു ലക്ഷം കുടുംബങ്ങൾക്ക് 100 ഡോളർ വീതം സഹായധനം നൽകുമെന്ന് ഖത്തറിലെ ഗാസ പുനർനിർമ്മാണ കമ്മറ്റി പ്രഖ്യാപിച്ചു.

ഗാസ ഗവർണറേറ്റിലെ തപാൽ ഓഫീസുകൾ വഴിയാണ് സഹായധനം വിതരണം ചെയ്യുക ബുധനാഴ്ച വരെ ഇതു തുടരും. ഗാസയിലേക്കുള്ള സഹായം പ്രഖ്യാപിച്ച ഖത്തറിന്റെ നടപടി ഹമാസ് സ്വാഗതം ചെയ്തു. രണ്ടു ദിവസങ്ങൾക്കു മുമ്പ് ദോഹയിൽ സന്ദർശനം നടത്തിയിരുന്ന ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ ഫലസ്തീന് ഏറ്റവും കൂടുതൽ സഹായം നൽകുന്ന രാഷ്ട്രം ഖത്തർ ആണെന്ന് വ്യക്തമാക്കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter