ബാബരി തകർത്ത കേസ്: രണ്ട് പ്രതികളുടെ മൊഴി രേഖപ്പെടുത്തി
ലക്‌നൗ: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി രാമക്ഷേത്രം നിർമ്മിക്കാനായി വിട്ടു നൽകിയും പകരം മുസ്‌ലിംകൾക്ക് മറ്റൊരിടത്ത് അഞ്ചേക്കർ ഭൂമി നൽകാൻ കൽപ്പിച്ചും സുപ്രീംകോടതി വിധി പ്രസ്താവിച്ചതിന് ശേഷം ബാബരി തകർത്ത കേസിൽ വിചാരണ തുടരുന്നു. കേസില്‍ രണ്ടു പ്രതികളുടെ മൊഴി ലക്‌നൗവിലെ പ്രത്യേക കോടതി രേഖപ്പെടുത്തി. ജയ്ഭഗവാന്‍ ഗോയല്‍, അമര്‍നാഥ് ഗോയല്‍ എന്നിവരുടെ മൊഴിയാണ് കോടതി കഴിഞ്ഞ ദിവസങ്ങളില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ രേഖപ്പെടുത്തിയത്.

സ്‌പെഷല്‍ ജഡ്ജി എസ്.കെ യാദവാണ് പ്രതികളുടെ മൊഴികേട്ടത്. ഇന്നലെ പവന്‍ കുമാര്‍ പാണ്ഡെ എന്ന പ്രതിയെ വിസ്തരിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രമുഖരും ഹിന്ദുത്വ നേതാക്കളുമായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ് എന്നിവരടങ്ങിയ പത്തു പ്രതികളുടെ വിസ്താരം വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാക്കാന്‍ നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, വിഷയത്തില്‍ നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ സൗകര്യമൊരുക്കാത്തതിനെ കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter