ഫലസ്തീനിന് പൂർണ പിന്തുണയെന്ന് തുർക്കി
അങ്കാറ:ഫലസ്തീന് നൽകുന്ന പിന്തുണ ശക്തമാക്കി തുടരുമെന്ന് തുർക്കീ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ വ്യക്തമാക്കി. ലോക മുസ്‌ലിംകൾക്ക് ഈദുൽ ഫിത്വർ ആശംസകൾ പങ്കുവെക്കുന്ന വേളയിലാണ് അദ്ദേഹം ഇസ്രായേലിനെതിരെ ആഞ്ഞടിച്ചത്. ഫലസ്തീനീ ഭൂമി മറ്റൊരാൾക്ക് നൽകപ്പെടുന്നത് കയ്യുംകെട്ടി നോക്കി നിൽക്കാനാവില്ല. മുസ്‌ലിംകളുടെ ആദ്യ ഖിബിലയും ആദ്യ മൂന്ന് പ്രധാന മസ്ജിദുകളിൽ ഒന്നുമായ മസ്ജിദുൽ അഖ്സ നിലനിൽക്കുന്ന പുണ്യഭൂമി ലോക മുസ്‌ലിംകൾക്ക് ഒരു ചുവപ്പ് രേഖയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഉർദുഗാൻ പറഞ്ഞു. വർഷങ്ങളായിട്ടും ലോക രാജ്യങ്ങൾക്ക് ഇവിടം നീതിയും സമാധാനവും തിരികെ കൊണ്ടുവരാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച ഇസ്രായേൽ പ്രഖ്യാപിച്ച പുതിയ വലിയ അതിനിവേശ പദ്ധതി നമ്മൾ നമ്മൾ കേട്ടറിഞ്ഞു.

അന്താരാഷ്ട്ര ചോദ്യം ചെയ്യും നിയമങ്ങളെയും ഫലസ്തീന്റെ പരമാധികാരത്തെയും ചോദ്യം ചെയ്യുന്നതാണ് ഈ പദ്ധതി. വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾ പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. വെസ്റ്റ് ബാങ്കും ജെറുസലേം രാഷ്ട്ര നിയമത്തിന്റെ പരിരക്ഷയിലുള്ള പ്രദേശങ്ങളാണ്. അതിനാൽ അവിടെ അധിനിവേശം നടത്തുന്നത് തീർത്തും നിയമവിരുദ്ധമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter