ഇറാൻ പ്രക്ഷോഭം: യുഎസിനെയും സഖ്യകക്ഷികളെയും കുറ്റപ്പെടുത്തി  ഇറാൻ
തെഹ്‌റാന്‍: ഇന്ധന വിലവര്‍ദ്ധനവിനെതിരെ ഇറാനിൽ നടന്ന കടുത്ത പ്രതിഷേധത്തിൽ യു എസ് എസിനെയും സഖ്യ രാഷ്ട്രങ്ങളെയും വിമർശിച്ച് വിമർശിച്ച് ഇറാൻ രംഗത്തെത്തി. പരിധി ലംഘിച്ചാല്‍ യുഎസിനേയും അതിന്റെ സഖ്യകക്ഷികളേയും നശിപ്പിച്ച് കളയുമെന്ന് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) മേധാവി മുന്നറിയിപ്പ് നൽകി. ഇന്ധന വിലവര്‍ദ്ധനവിനെതിരെ കഴിഞ്ഞയാഴ്ച നടന്ന അക്രമാസക്തമായ പ്രതിഷേധത്തിനെതിരെ സംഘടിപ്പിക്കപ്പെട്ട സര്‍ക്കാര്‍ അനുകൂല റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യുഎസ്, ബ്രിട്ടന്‍, ഇസ്രായേല്‍, സൗദി അറേബ്യ എന്നിവര്‍ രാജ്യത്ത് അശാന്തി പടര്‍ത്തിയെന്നും തലസ്ഥാനത്ത് ആയിരക്കണക്കിന് പ്രകടനക്കാരെ അഭിസംബോധന ചെയ്ത് ജനറല്‍ ഹുസൈന്‍ സലാമി കുറ്റപ്പെടുത്തി. അമേരിക്ക, സയണിസ്റ്റ് ഭരണകൂടമായ ഇസ്രായേല്‍, സൗദി അറേബ്യ എന്നിവയുടെ ശത്രുതാപരമായ നീക്കങ്ങളോട് തങ്ങള്‍ സംയമനവും ക്ഷമയും കാണിച്ചു. എന്നാല്‍ അവര്‍ 'ചുവന്ന വര' കടന്നാല്‍ തങ്ങള്‍ അവരെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ മരണം, ഇസ്രായേലിന്റെ മരണം എന്നു ആലേഖനം ചെയ്ത ബാനറുകളും ഇറാനിയന്‍ പതാകയുമേന്തിയാണ് പ്രകടനക്കാര്‍ വിപ്ലവ ചത്വരത്തില്‍ ഒരുമിച്ച് കൂടിയത്. ജനക്കൂട്ടത്തില്‍ ചിലര്‍ അമേരിക്കന്‍ പതാകകള്‍ അഗ്നിക്കിരയാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter