ഡോ: ബഹാഉദ്ദീൻ നദ്‌വി റഷ്യൻ ഗ്രാൻഡ് മുഫ്തിയുമായി കൂടിക്കാഴ്ച നടത്തി
- Web desk
- Oct 26, 2019 - 10:59
- Updated: Oct 27, 2019 - 06:22
മോസ്കോ: റഷ്യൻ ഗ്രാൻഡ് മുഫ്തിയും മതകാര്യ വകുപ്പിന്റെ പരമാധികാര സമിതി ചെയർമാനുമായ ശൈഖ് ഥലഅത്ത് സ്വഫ താജുദ്ദീനുമായി സമസ്ത കേരള കേന്ദ്ര മുശാവറ അംഗവും ദാറുൽ ഹുദാ ഇസ്‌ലാമിക് സർവകലാശാല വൈസ് ചാൻസലറുമായ ഡോ ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂടിക്കാഴ്ച നടത്തി. റഷ്യയിലെ ബാഷ്കർതസ്ഥാനിലെ വസതിയിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയിലെ മുസ്‌ലിംകളുടെ ജീവിത സാഹചര്യത്തെ കുറിച്ചും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവർത്തനരീതികൾ ദാറുൽ ഹുദയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും ഡോ നദ്‌വി ഗ്രാൻഡ് മുഫ്തിയുമായി സംസാരിച്ചു. 'വിദ്യാഭ്യാസ മേഖലയിലെ ഇസ്‌ലാമിക മൂല്യങ്ങളും മാതൃകകളും' എന്ന പ്രമേയത്തില്‍
റഷ്യന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സംഘടിപ്പിച്ച ദ്വിദിന രാജ്യാന്തര വിദ്യാഭ്യാസ സമ്മേളനത്തില്‍ അഥിതിയായി സംബന്ധിക്കാനാണ് ഡോ: നദ്‌വി റഷ്യയിൽ എത്തിയത്.
'മതേതര രാജ്യത്തെ ഇസ്‌ലാമിക വിദ്യാഭ്യാസവും കേരളീയ മാതൃകയും' എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രബന്ധാവതരണം.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment