ഈജിപ്തിൽ ഭരണവിരുദ്ധ പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു
- Web desk
- Sep 26, 2020 - 18:02
- Updated: Sep 26, 2020 - 18:02
വെള്ളിയാഴ്ച പ്രതിഷേധ ദിനമായി ആചരിക്കാനുള്ള ആക്ടിവിസ്റ്റുകളുടെ ആഹ്വാനം ഉള്‍ക്കൊണ്ട് നിരവധി പേരാണ് റാലികളില്‍ പങ്കാളിയായത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഫണ്ടുകള്‍ ചെലവാക്കുന്നത് സീസിക്കും അടുപ്പക്കാര്‍ക്കും വേണ്ടിയാണെന്ന് വെളിപ്പെടുത്തി സൈനിക കരാറുകാരനായ മുഹമ്മദ് അലി ഒരു വർഷം മുമ്പ് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഇതെ തുടർന്ന് 2019 സെപ്റ്റംബറില്‍ ആയിരങ്ങള്‍ തെരുവില്‍ ഇറങ്ങിയിരുന്നു.
ഒരാഴ്ച മുമ്പ് അലി തന്നെയാണ് ഫേസ്ബുക്കിലൂടെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. ഓരോ ദിവസങ്ങളും സമരത്തിന് എത്തുന്നവരുടെ എണ്ണം കൂടുന്നതായി അലി പറഞ്ഞു. റാലികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രക്ഷോഭകര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം, സൈന്യത്തെയും പൊലീസിനെയും ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് മുന്‍ സൈനിക ജനറല്‍ കൂടിയായ സീസിയുടെ ശ്രമം. ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ മുഹമ്മദ് മുർസിയെ സ്ഥാനഭ്രഷ്ടനാക്കിയാണ് പട്ടാള മേധാവിയായിരുന്ന ജനറൽ സീസി ഭരണമേറ്റെടുത്തത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment