തനിക്കെതിരെ സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ വന്ന റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്ന് കശ്മീരിൽ നിന്ന് രാജി വെച്ച മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥൻ
ന്യൂഡൽഹി: കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകിയിരുന്ന ആർട്ടിക്ൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ അപ്രഖ്യാപിത അടിയന്തിരാവസ്ഥ നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് രാജിവെച്ച മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ തനിക്കെതിരെ പുറത്ത് വന്ന സ്വഭാവ ദൂഷ്യ റിപ്പോർട്ട് തീർത്തും ബാലിശമാണെന്ന് അവകാശപ്പെട്ടു. തന്റെ രാജിയുടെ കാരണമായി തങ്ങൾക്ക് സൗകര്യപ്രദമായ പുതിയ കഥകൾ മെനയാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്ക നടപടികൾ പേടിച്ചത് കൊണ്ടാണ് താൻ രാജിവെച്ചതെന്ന വാദങ്ങളെ തള്ളിക്കളഞ്ഞ അദ്ദേഹം ഇത്തരം നടപടികൾ ഐഎഎസ് സർവ്വീസിൽ സാധാരണമാണെന്നും അതിന്റെ പേരിൽ ആരും രാജി വെക്കാറില്ലെന്നും തനിക്കെതിരെയുള്ള ഈ റിപോർട്ടിനോട് മുമ്പ് തന്നെ ഉചിതമായ പ്രതികരണം നൽകിയതാണെന്നും പറഞ്ഞു. ശബ്ദമില്ലാത്തവരുടെ ശബ്ദമാവാമെന്നു കരുതിയാണ് സർവ്വീസിൽ കയറിയതെന്നും എന്നാൽ സ്വന്തം ശബ്ദം തന്നെ കൂച്ച് വിലങ്ങിടപ്പെടുന്ന സാഹചര്യമാണ് കശ്മീരിലുള്ളതെന്നും രാജി വെച്ചതിനു കാരണമായി അദ്ദേഹം പറഞ്ഞിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter