സൂറത്തുൽ  മുൽക്ക് : ആഗോളപകർച്ചവ്യാധിക്കൊരു  ആത്മീയപ്രതിവിധി (ഭാഗം 6)

പാഠം # 5: അവനിലേക്ക്നോക്കുക, അവനിൽപ്രത്യാശപുലർത്തുക, അവനിലേക്ക്നീങ്ങുക. ഈലോകത്ത്കൂടുതൽസമയംചെലവഴിക്കാതിരിക്കാനുംനിങ്ങളുടെനിയന്ത്രണത്തിന്അതീതമായകാര്യങ്ങളിൽസങ്കടം, സമ്മർദ്ദം, ഉത്കണ്ഠഎന്നിവയിൽലയിച്ചുചേരാതിരിക്കാനും  ശ്രമിക്കുക (തീർച്ചയായുംനിങ്ങളുടെഫോണുകളിലേക്ക്നോക്കി  നിഷേധാത്മകതയുടെഅനന്തമായചാക്രികതയിൽ  പെടരുത്). നിങ്ങൾക്ക്കഴിയുന്നിടത്തോളംനന്മ ചെയ്യുക, ബാക്കിയുള്ളവഅവനുവിട്ടുകൊടുക്കുക.

വിശ്വാസത്തിലും സമർപ്പണത്തിലുംകരുണയുംസമാധാനവുംകണ്ടെത്തുക 

قُلْهُوَالرَّحْمَٰنُآمَنَّابِهِوَعَلَيْهِتَوَكَّلْنَا ۖ فَسَتَعْلَمُونَمَنْهُوَفِيضَلَالٍمُبِينٍ

 "പറയുക: അവന്‍ കരുണാനിധിയാണ്. ഞങ്ങള്‍ അവനില്‍ വിശ്വസിക്കുകയുംഅവന്റെമേല്‍തന്നെഭരമേല്‍പിക്കുകയുംചെയ്തിരിക്കുന്നു. എന്നാല്‍, വ്യക്തമായവഴികേടില്‍ ആരാണ്അകപ്പെട്ടിരിക്കുന്നതെന്ന്നിങ്ങള്‍ അടുത്ത്അറിയാറാകും"(ഖുർആൻ  67 : 29 )

മേൽപ്പറഞ്ഞവാക്യത്തിൽ അല്ലാഹുവിന്റെനാമമായി  തിരഞ്ഞെടുത്ത അർ-റഹ്മാൻ, ഇത്കരുണാമയന്റെഅതിശയകരമായനാമമാണ്. അതിന്റെഅർത്ഥംതാരതമ്യപ്പെടുത്താനാവാത്തകരുണയുള്ളവൻ എന്നാണ്. അറബിയിലെഗര്ഭപാത്രത്തിന്റെപേര്(الرحم) അല്ലാഹുവിന്റെ ഈ പ്രത്യേകനാമമായ അർ-റഹ്മാനിൽ നിന്ന്വേർതിരിച്ചെടുക്കുന്നതാണ്.

.'അബ്ദുറഹ്മാൻ ബിൻ' അവ്ഫ് (റ) പറഞ്ഞു:' ഞാൻ അല്ലാഹുവിൻറെദൂതർ  (സ) പറയുന്നത്  കേട്ടു : "ഏറെഅനുഗ്രഹിക്കപ്പെട്ടവനും  ഉന്നതനുമായ  അല്ലാഹു  പറഞ്ഞു: ഞാൻ അല്ലാഹുആകുന്നുഞാൻ അർ-റഹ്മാനുമാകുന്നു . ഞാൻറഹിം (ഗര്ഭപാത്രം) സൃഷ്ടിക്കുകയുംഅതിന്എൻറെ  പേരിടുകയുംചെയ്തു.… '”[ജാമിഅത്തിർമിദി]

മേൽപ്പറഞ്ഞവാക്യത്തിൽ, അർ-റഹ്മാനിൽ ആശ്രയിക്കുകയുംവിശ്വസിക്കുകയുംചെയ്യുന്നുവെന്ന്പറയാൻ നമ്മോട്  അവൻ  ആവശ്യപ്പെടുന്നു. ഗര്ഭപാത്രത്തിന്റെ ഈ പ്രാരംഭഘട്ടത്തെക്കുറിച്ച്നാംചിന്തിക്കുകയാണെങ്കിൽ: ആരാണ്കുട്ടിയുടെമാതാവിൻറെ  ഉദരത്തില്കുട്ടിയെസംരക്ഷിച്ചത് ? ആരാണ്അതിനെഭക്ഷിപ്പിക്കുകയുംചുറ്റിക്കറങ്ങുകയുംപൂർണ്ണമായുംപരിപാലിക്കുകയുംചെയ്തത്? അത് അർ-റഹ്മാനാണ്. കുട്ടിയോട്ഏറ്റവുംകരുണയുള്ളഉമ്മയ്ക്ക്പോലുംകുട്ടിയുടെസംരക്ഷണവുംമറ്റും  സ്വയംആസൂത്രണംചെയ്യാനുംഅതനുസരിച്ചുപ്രവർത്തിക്കുവാനും കഴിഞ്ഞിട്ടില്ല. കുട്ടിയുടെനിലനിൽപ്പിനുംമാതാവിൻറെ  ഗർഭപാത്രത്തിലെ  ജീവിതത്തിനുമായിഎല്ലാആശ്വാസവ്യവസ്ഥകളുംസൃഷ്ടിക്കുന്നത്അല്ലാഹുവിൻറെപരിധിയിൽ വരുന്ന  കാര്യമാണ്, അവൻ അത്പൂർണ്ണമായുംശ്രദ്ധിച്ചുനടപ്പിലാക്കി.

ഇതാണ്നമ്മൾ  ഇപ്പോൾ വിശ്വസിക്കുന്നത്. മുമ്പ്നമ്മെപരിപാലിച്ചതുപോലെഇപ്പോൾ നമ്മെപരിപാലിക്കാൻ അവൻ  തികച്ചുംപ്രാപ്തനാണ്.

Productive Muslim ' എന്ന  വെബ്സൈറ്റിൽ ഈജിപ്ഷ്യൻ  എഴുത്തുകാരിയായ  ദിന  മുഹമ്മദ് ബസിയോനി  എഴുതിയ 'Surat Al-Mulk: A Spiritual Antidote to the Global Pandemic' എന്ന  ലേഖനത്തിൻറെ സ്വതന്ത്ര വിവർത്തനം

വിവ:അബൂബക്കർ  സിദ്ധീഖ്  എം  ഒറ്റത്തറ

(തുടരും)

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter