മധ്യപ്രദേശ് സർക്കാർ മുഅദ്ദിനുകളുടെയും ഇമാമാരുടെയും ശമ്പളം വർധിപ്പിക്കുന്നു
ഭോപ്പാൽ: മുഅദ്ദിനുകളുടെയും ഇമാമാരുടെയും ശമ്പളം വർധിപ്പിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് അറിയിച്ചു ഇമാമുമാരുടെ ശമ്പളം 2,200ൽ നിന്ന് 5000മായും മുഅദ്ദിനുകളുടെ ശമ്പളം 1,900 ത്തിൽ നിന്ന് 4,500 ആയും ഉയർത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മധ്യപ്രദേശ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ആരിഫ് അഖിൽ നിർദ്ദേശിച്ചതാണ് ശമ്പള വർധനവ്. ന്യൂനപക്ഷ വകുപ്പിന് കീഴിൽ നിർമ്മിച്ച പുതിയ മസ്ജിദ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് കമൽനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. നമ്മുടെ രാജ്യം ഇന്ത്യയാണ്, നമ്മുടെ സംസ്കാരം മഹത്തരമാണ്, കാരണം മറ്റുള്ളവരെ ബഹുമാനിച്ച് ജീവിക്കണമെന്ന് നമ്മുടെ ഉള്ളിൽ ആഗ്രഹമുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter