ഫലസ്തീനുമായി ബന്ധം പുനഃസ്ഥാപിച്ച് ബൈഡൻ ഭരണകൂടം
- Web desk
- Jan 27, 2021 - 12:29
- Updated: Jan 28, 2021 - 12:13
ട്രംപ് ഭരണത്തിന് കീഴിൽ താറുമാറായ ഫലസ്തീൻ ബന്ധം പുനഃസ്ഥാപിക്കാൻ പുതുതായി സ്ഥാനമേറ്റ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഐക്യരാഷ്ട്ര സഭയിൽ സംസാരിക്കവെ അമേരിക്കൻ അംബാസിഡർ ആണ് ഫലസ്തീനുള്ള അമേരിക്കൻ സഹായം പുനരാരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പറഞ്ഞത്.
" ഫലസ്തീൻ ജനതയുടെ സാമ്പത്തിക വികസനത്തെ പിന്താങ്ങുവാനും മനുഷ്യത്വപരമായ സഹായങ്ങൾ നൽകുന്നത് പുനഃസ്ഥാപിക്കാനും പ്രസിഡന്റ് ബൈഡൻ പ്രതിജ്ഞാബദ്ധനാണ്. കഴിഞ്ഞ ഭരണകൂടം നിർത്തിയ നയതന്ത്ര ഇടപെടലുകൾ പുനരാരംഭിക്കാനും അദ്ദേഹം തയ്യാറാണ്. " ഐക്യരാഷ്ട്ര സഭയിലെ അമേരിക്കൻ പ്രതിനിധി റിച്ചാർഡ് മിൽസ് പറഞ്ഞു.
ഫലസ്തീന് നൽകിവരുന്ന സഹായത്തിന്റെ ഇരുനൂറോളം മില്യൺ ഡോളർ ട്രംപ് ഭരണകൂടം 2018 ൽ വെട്ടിക്കുറച്ചിരുന്നു. നൂറ്റാണ്ടിന്റെ കരാർ എന്ന് വിശേഷിപ്പിച്ച ട്രംപ് ഭരണകൂടത്തിന്റെ നിർദേശം അംഗീകരിക്കാൻ സമ്മർദം ചെലുത്തുവാൻ വേണ്ടിയായിരുന്നു ഇത്. നയതന്ത്രപരമായി ഉപകാരപ്പെടുന്നതിനു പകരം ഫലസ്തീൻ ജനതയെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ് ഇതുമൂലം ഉണ്ടായത്.
എന്നാൽ പുതിയ നീക്കങ്ങൾ ഫലസ്തീൻ ഭരണകൂടത്തിന് തങ്ങൾ അനുകൂലമാണെന്നതിനുള്ള തെളിവില്ലെന്നും മിൽസ് പറഞ്ഞു. ഇസ്രയേലിലെയും ഫലസ്തീനിലെയും ജനങ്ങൾക്ക് സ്വസ്ഥവും സമാധനവുമായ ജീവിതം ഉറപ്പാക്കാൻ ആണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
"അതെ സമയം ഇസ്രയേലിനുള്ള പിന്തുണ അമേരിക്ക എന്നും തുടരും. ഇസ്രയേലിനെ ഒറ്റപ്പെടുത്തുന്ന ഏകപക്ഷീയമായ പ്രശ്ന പരിഹാരത്തിന് എതിരെന്ന അമേരിക്കൻ നിലപാട് ബൈഡൻ ഭരണകൂടവും ഉയർത്തിപ്പിടിക്കും. " - മിൽസ് തുടർന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment