സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ അംഗീകരിച്ച് ഗനൂഷി

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ അംഗീകരിച്ച് ടുണീഷ്യന്‍ പാര്‍ലിമെന്റ് സ്പീക്കര്‍ റാഷിദ് ഗനൂഷി.പ്രതിഷേധിക്കാനുള്ള അവകാശത്തെ അംഗീകരിക്കുന്നതോടൊപ്പം പൊതുമുതലോ സ്വകാര്യ സ്വത്തുക്കളോ നശിപ്പിക്കരുതെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രധാനമന്ത്രി ഹിഷാം മെഷീഷി നിര്‍ദേശിച്ച പുതിയ മന്ത്രിമാര്‍ക്കുള്ള വിശ്വാസ വോട്ടെടുപ്പ് സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.'സമാധാനപരമായി പക്രടനം നടത്താനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ഉള്ള അവകാശം ഞങ്ങള്‍ സ്ഥിരീകരിക്കുന്നു, എന്നാല്‍ പൊതുമുതല്‍, സ്വകാര്യ സ്വത്തുക്കള്‍ എന്നിവ ആക്രമിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണം'. ഗനൂഷി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter