2015 മുതല്‍ ആള്‍ക്കൂട്ടാക്രമണത്തിന്റെ പേരില്‍ രാജ്യത്ത് രജിസ്രടര്‍ ചെയ്തത് 121 കേസുകള്‍

2015 മുതല്‍ ആള്‍ക്കൂട്ടാക്രമണത്തിന്റെ പേരില്‍ മാത്രം രാജ്യത്ത് രജിസ്ട്രര്‍ ചെയ്തത് 121 കേസുകളാണ്. അതില്‍ 66 ശതമാനം കേസുകള്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്.

ജാര്‍ഖണ്ഡില്‍ നടന്ന ആള്‍ക്കൂട്ട വധം ഈ വര്‍ഷത്തെ തന്നെ പതിനൊന്നാമത്തെ വിദ്വേഷ അക്രമമാണെന്ന് കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ പത്ത്  വര്‍ഷത്തിനിടെ 297 ഓളം വിദ്വേഷ അക്രമങ്ങളാണ് രാജ്യത്ത് നടന്നത്.ഇതില്‍ 98 പേര്‍ കൊല്ലപ്പെടുകയും 722 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
28 ശതമാനത്തോളം പശുവിന്റെ പേരിലുള്ള കേസുകളാണ്. അക്രമങ്ങളില്‍ 58 ശതമാനത്തോളം മുസ്‌ലിംകളാണ് ഇരകളാക്കപ്പെട്ടിരിക്കുന്നത്.
2012 ന്റെയും 2014 ന്റെയും ഇടയില്‍ മാത്രം ആറ് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter