സിബാഖ് ദേശീയ കലോത്സവത്തിന് തുടക്കമായി

ദാറുല്‍ ഹുദ ഇസ്‌ലാമിക് സര്‍വ്വകലാശാലയുടെ സിബാഖ് ദേശീയ കലോത്സവത്തിന്റ ഗ്രാന്‍ഡ് ഫിനാലെക്ക് വാഴ്‌സിറ്റിയില്‍ തുടക്കം. കേരളത്തിനകത്തും പുറത്തുമുള്ള രണ്ടായിരത്തോളം മത്സരാര്‍ത്ഥികളാണ് 260 ഇനങ്ങളിലായി മാറ്റുരക്കുന്നത്. സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വി.സി ഡോ. മുഹമ്മദ് ബഹാഉദ്ധീന്‍ നദ്‌വി അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ഖാദി മുഹമ്മദ് ജമലുല്ലൈലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഇടി മുഹമ്മദ് ബഷീര്‍ എം.പി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ.ടി.എ മജീദ് എഴുത്തുകാരന്‍ വി.മുസഫര്‍ അഹമ്മദ്  തുടങ്ങി പലരും പരിപാടിയില്‍ സംബന്ധിച്ചു.
രജിസ്ട്രാര്‍ എം.കെ ജാബിറലി ഹുദവി പരിചയം നടത്തി. യു.ശാഫി ഹാജി സ്വാഗതം പറഞ്ഞു. പി.കെ നാസര്‍ ഹുദവി നന്ദിയും പറഞ്ഞു. കലോത്സവത്തിന്റെ മുന്നോടിയായി ചെമ്മാട് ടൗണില്‍ വിളംബര റാലി നടന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter